അടുത്ത നിർമ്മാണത്തിന് ഒരുപാട് പൈസ നമുക്ക് മുടക്കേണ്ടി വരാറുണ്ട് പലപ്പോഴും പുകയില്ലാത്ത അടുപ്പുകൾ ആയിരിക്കും കൂടുതൽ വീടുകളിലും ഉണ്ടാക്കുന്നത് അതിനെല്ലാം തന്നെ ഒരുപാട് പൈസയും ചെലവാകും എന്നാൽ അധികം പൈസ ചെലവില്ലാതെ പുകയില്ലാത്ത അടുപ്പ് നമുക്ക് ഉണ്ടാക്കാൻ പറ്റിയാലോ? അതും നമുക്ക് എവിടേക്ക് വേണമെങ്കിലും മാറ്റിവയ്ക്കാൻ പാകത്തിനുള്ളതാണെങ്കിലോ. അതല്ലേ കൂടുതൽ പ്രയോജനകരം കൂടാതെ വീട്ടമ്മമാർക്ക് ആരുടെയും സഹായമില്ലാതെ എളുപ്പത്തിൽ തന്നെ ഇത് തയ്യാറാക്കുകയും ചെയ്യാം.
അതിനായി ഒരു പൂച്ചട്ടി എടുക്കുക ശേഷം അതിന്റെ ഒരു ഭാഗത്ത് അടിയിൽ ആയി ചെറിയ ഹോൾ ഉണ്ടാക്കുക അതിന് നേരെ ഓപ്പോസിറ്റ് ആയി കുറച്ചു മുകളിലോട്ട് ഒരു ചെറിയ വട്ടത്തിൽ ഒരു ഹോൾ ഉണ്ടാക്കുക. അതുപോലെ തന്നെ നമുക്ക് ഒരു ചെറിയ സിലിണ്ടർ ആകൃതിയിലുള്ള ഇരുമ്പ് ഡപ്പ കൂടി ആവശ്യമാണ്. അതും ഇതേ രീതിയിൽ തന്നെ രണ്ടു ഹോളുകൾ ഉണ്ടാക്കുക.
അതിനുശേഷം ഈ പൂച്ചട്ടിയുടെ ഉള്ളിലേക്ക് ആയി ഈ പാത്രം ഇറക്കി വയ്ക്കുക. അതിനുശേഷം അതിന്റെ ചുറ്റുമായി ചെറിയ കോൺക്രീറ്റ് കല്ലുകൾ കൊണ്ട് നിറയ്ക്കുക. അതിനുശേഷം മുകളിൽ ഉണ്ടാക്കിയ വട്ടത്തിലുള്ള ഹോളിലേക്ക് ഒരു ചെറിയ ഇരുമ്പിന്റെ കുഴൽ ഇറക്കി വയ്ക്കുക ശേഷം അതിന്റെ തല ഭാഗം പുറത്തേക്കായി നീട്ടിവെക്കുക.
അതുകഴിഞ്ഞ് ഇരുമ്പ് പാത്രത്തിന്റെ മുകൾവശത്ത് പാത്രങ്ങൾ വയ്ക്കുന്നതിനു വേണ്ടിയുള്ള ഒരു ഹോൾഡർ കൂടി വയ്ക്കുക. ഇത്ര മാത്രമേയുള്ളൂ അടുപ്പിന്റെ പണി തയ്യാർ ശേഷം നിങ്ങൾക്ക് പാത്രം വെച്ച് പുറത്തു കാണുന്ന ഹോളിലൂടെ വിറകുകൾ വെച്ച് കത്തിക്കാവുന്നതാണ് പുറത്തേക്ക് നീട്ടുന്ന കുഴലിലൂടെ അതിലുള്ള പുകയെല്ലാം തന്നെ പുറത്തേക്ക് പോകുന്നതും ആയിരിക്കും. പുകയില്ലാത്ത അടുപ്പ് ഇനി ആരുടെയും സഹായമില്ലാതെ ഇതുപോലെ തയ്യാറാക്കു. Credit : Vichus Vlogs