വട കഴിക്കുവാൻ ഇഷ്ടപ്പെടാത്തവനായി ആരുമുണ്ടാവില്ല. ചായയുടെ കൂടെ ഒരു വട കൂടി ആയാൽ അടിപൊളി യാവും എന്നാണ് ചൊല്ല്. പരിപ്പുവടയാണ് കൂടുതലായും ആളുകൾ ഇഷ്ടപ്പെടുന്നത്. എന്നാൽ പരിപ്പിന് പകരം ചെറുപയർ കൊണ്ട് നല്ലൊരു അടിപൊളി വട തയ്യാറാക്കാനുള്ള രീതിയാണ് ഈ വീഡിയോയിലൂടെ പറയുന്നത്. നമുക്കെല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ് ചെറുപയറിന്റെ ആരോഗ്യഗുണങ്ങൾ.
കുട്ടികൾക്ക് കൊടുക്കാൻ കഴിയുന്ന പോഷകസമൃദ്ധമായ ഒരു ഭക്ഷ്യവസ്തു കൂടിയാണ് ചെറുപയർ. പല വിഭവങ്ങളിലായി ചെറുപയർ ശരീരത്തിലേക്ക് എത്തിക്കുവാൻ സാധിച്ചാൽ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനു സാധിക്കുന്നു. പരിപ്പുവട കഴിക്കുന്നത് പോലെ തന്നെ വളരെ ടേസ്റ്റി ആയ ഒന്നാണ് ചെറുപയർ കൊണ്ടുള്ള വടയും. ആവശ്യത്തിന് ചെറുപയർ എടുത്ത് നല്ലവണ്ണം കഴുകി വൃത്തിയാക്കി എടുക്കുക.
കുറച്ചു വെള്ളം ഒഴിച്ച് വെച്ച് ഏകദേശം നാലു മണിക്കൂറെങ്കിലും കുതിർക്കാനായി വയ്ക്കുക. ചുവന്നുള്ളി, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവയാണ് ആവശ്യമുള്ള മറ്റു ഘടകങ്ങൾ. കുതിർന്ന ചെറുപയർ മിക്സിയിൽ എടുത്തു നന്നായി അരച്ചെടുക്കുക. ചെറുപയറിന്റെ കൂട്ടിലേക്ക് മിക്സിയിൽ അരച്ചെടുത്ത മറ്റു ചേരുവകൾ കൂടി ചേർത്തു കൊടുക്കണം. ഇവയെല്ലാം നന്നായി ഇളക്കി യോജിപ്പിച്ച് ആവശ്യത്തിന് ഉപ്പ് കൂടി ചേർത്തു കൊടുക്കുക.
ഒരു നുള്ള് പോലും വെള്ളം ചേർക്കാതെ വേണം ചെറുപയർ അരച്ചെടുക്കുവാൻ. ഇവ നന്നായി യോജിപ്പിച്ച് ഇറക്കിയതിനു ശേഷം അല്പം കറിവേപ്പില കൂടി മിശ്രിതത്തിലേക്ക് ചേർത്തു കൊടുക്കുക. ഒരു ചീനച്ചട്ടി അടുപ്പിൽ വച്ച് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക, പരിപ്പുവട പരത്തുന്നത് പോലെ കയ്യിൽ വെച്ച് ആ മിശ്രിതം പരത്തിയെടുത്ത് എണ്ണയിലേക്ക് ഇടുക. തുടർന്ന് അറിയുന്നതിന് വീഡിയോ കാണൂ.