എത്ര അഴുക്ക് പിടിച്ച ബാത്റൂമും ക്ലീൻ ചെയ്യാൻ ഈസിയായ കിടിലൻ ടിപ്പുകൾ…

ബാത്റൂം ക്ലീൻ ചെയ്യുക എന്നത് പലർക്കും മടിയുള്ള ഒരു കാര്യമാണ്. മുഷിഞ്ഞു കിടക്കുന്ന ബാത്റൂമും ക്ലോസറ്റും ക്ലീൻ ചെയ്യുക എന്നത് കുറച്ചു ബുദ്ധിമുട്ടുള്ള ഒന്നുതന്നെയാണ്. എന്നാൽ എത്ര പഴക്കം ഉള്ളതും കറ പിടിച്ചതുമായ ബാത്റൂമുകൾ വളരെ ഈസിയായി ക്ലീൻ ചെയ്ത് എടുക്കുവാനുള്ള ഒരു കിടിലൻ ഐഡിയ ആണ് ഈ വീഡിയോയിലൂടെ പറയുന്നത്. ടൈലുകളിലെ കരിമ്പനും കറയും പൂർണ്ണമായും മാറാനും ക്ലോസറ്റിൽ അടിഞ്ഞുകൂടിയിരിക്കുന്ന.

മഞ്ഞക്കറ അകറ്റാനും ഈ വഴിയിലൂടെ സാധിക്കും. ഇതുകൂടാതെ ബാത്റൂമിന്റെ ഡോറുകളിലും കരിമ്പനും കറുത്ത കറയും ഉണ്ടാവാറുണ്ട്. അതും വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്ത് എടുക്കാവുന്നതാണ്. ഇതിനായി നമ്മൾ ഒരു സൊലൂഷൻ തയ്യാറാക്കണം. നമ്മുടെ ആവശ്യം കഴിഞ്ഞ് വെറുതെ കളയുന്ന ചില വസ്തുക്കൾ ഉപയോഗിച്ച് സൊല്യൂഷൻ തയ്യാറാക്കാവുന്നതാണ്. ഒരു പാത്രത്തിൽ കുറച്ചു വെള്ളം എടുത്ത്.

അതിലേക്ക് ഉപയോഗശേഷം നമ്മൾ കളയുന്ന ടൂത്ത് പേസ്റ്റിന്റെ കവർ ചെറുതായി മുറിച്ച് അതിൽ പേസ്റ്റ് മുഴുവനായും ആ വെള്ളത്തിലേക്ക് ആക്കി കൊടുക്കുക. നമ്മുടെ ആവശ്യത്തിന് ശേഷം വെറുതെ കളയുന്ന ടൂത്ത് പേസ്റ്റ് കവർ കൊണ്ട് ഒരുപാട് ഗുണങ്ങൾ വേറെയുമുണ്ട്. കവറിലുള്ള പേസ്റ്റ് മുഴുവനും ആ വെള്ളത്തിലേക്ക് കലർത്തിയെടുക്കുക.

ഉപയോഗത്തിനുശേഷം നമ്മൾ കളയുന്ന നാരങ്ങയുടെ തൊലിയും മുട്ടയുടെ തോടും മിക്സിയുടെ ജാറിൽ ഇട്ട് നന്നായി അരച്ചെടുക്കുക. പേസ്റ്റ് വെള്ളം ഉപയോഗിച്ച് വേണം അത് അരച്ചെടുക്കുവാൻ. കരിമ്പനും കറയും പിടിച്ച ബാത്റൂം ടൈലും ക്ലോസറ്റും പുതിയത് പോലെ ആക്കി എടുക്കുവാൻ ഈ ഒരു സൊല്യൂഷൻ മാത്രം മതി. കൂടുതൽ ടിപ്പുകൾ അറിയുന്നതിന് വീഡിയോ കാണൂ.