കരിമ്പൻ പിടിച്ച ഒരു തുണി എങ്കിലും നമ്മുടെ വീടുകളിൽ ഉണ്ടാകും. കരിമ്പൻ പിടിച്ച തുണികൾ, തുരുമ്പിന്റെ കറ, പറ്റിപ്പിടിച്ചിരിക്കുന്ന തുടങ്ങിയവയെല്ലാം എളുപ്പത്തിൽ നീക്കം ചെയ്യുന്നതിനുള്ള നല്ലൊരു ടിപ്പാണ് ഈ വീഡിയോയിലൂടെ പറയുന്നത്. എത്ര കറപിടിച്ച തുണി ആണെങ്കിലും തൂവെള്ളയാക്കി മാറ്റുവാൻ സാധിക്കും.
ദിവസവും നമ്മൾ ഉപയോഗിക്കുന്ന തുണികളിൽ പെട്ടെന്ന് തന്നെ കരിമ്പൻ പിടിക്കും പ്രത്യേകിച്ചും തോർത്ത് ടവൽ എന്നീ തുണികളിൽ. ഒരു ബക്കറ്റ് എടുത്ത് അതിലേക്ക് ആദ്യം കുറച്ചു വെള്ളം ഒഴിച്ചു കൊടുക്കുക അതേ അളവിൽ തന്നെ വിനാഗിരി കൂടി ചേർത്തു കൊടുക്കണം. ആ തുണി മുഴുവനായും അതിൽ മുക്കി വയ്ക്കുക. നമ്മൾ എത്രത്തോളം തുണിയെടുക്കുന്നുവോ അത്രയും അളവിൽ തന്നെ വെള്ളവും വിനാഗിരിയും എടുക്കണം. 10 മിനിറ്റ് സമയം ഇതുപോലെ മുക്കിവയ്ക്കുക.
പിന്നീട് കരിമ്പൻ ഉള്ള ഭാഗങ്ങളിൽ കുറച്ചു ബേക്കിംഗ് സോഡ ഇട്ടു കൊടുക്കുക. ഒരുപാട് കരിമ്പൻ ഉള്ള തുണികൾ ആണെങ്കിൽ കുറെ സമയം കൂടുതൽ വയ്ക്കേണ്ടതുണ്ട്. കരിമ്പൻ പുള്ളികൾ പൂർണ്ണമായും മാറിപ്പോകും. കൂടാതെ തുണിക്ക് കുറച്ചു വെണ്മ കൂടി വരും. ചില തുണികളിൽ തുരുമ്പിന്റെ കറ ഉണ്ടാവാറുണ്ട്. അത് കളയുന്നതിന് പല വഴികളും പരീക്ഷിച്ചു നോക്കുന്നവരാണ് മിക്ക ആളുകളും.
എന്നാൽ എന്തൊക്കെ ചെയ്തിട്ടും കറ പോകുന്നില്ല എന്നതാണ് ചിലരുടെ പരാതി. അത്തരക്കാർക്കുള്ള ഏറ്റവും മികച്ച ഒരു ടിപ്പു കൂടിയാണിത്. ഒരു പാത്രത്തിൽ വിനാഗിരിയും വെള്ളവും തുല്യ അളവിൽ ചേർത്തു കൊടുക്കുക. ഒരു ബ്രഷ് ഉപയോഗിച്ച് ചെറുതായി ഉരച്ചു കൊടുക്കുക. കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.