പാദത്തിനടിയിൽ എണ്ണ പുരട്ടിയാൽ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ചില്ലറയല്ല, പല രോഗങ്ങൾക്കുമുള്ള പരിഹാരം..

നമ്മുടെ ആരോഗ്യത്തിന് സഹായിക്കുന്ന ഒരുപാട് ശീലങ്ങൾ ഉണ്ട്. എന്നാൽ ഇതിൽ ചിലത് വളരെ എളുപ്പത്തിൽ നമുക്ക് ചെയ്യാവുന്നതാണ്. ആരോഗ്യത്തിനും രോഗശമനത്തിനും ആയി പലരും വിലകൂടിയ ഉൽപ്പന്നങ്ങളെയാണ് ആശ്രയിക്കുന്നത്. വളരെ എളുപ്പത്തിൽ വീടുകളിൽ ലഭ്യമാകുന്ന ചില വസ്തുക്കൾ ആരോഗ്യം വർദ്ധിപ്പിക്കുവാൻ ഏറെ സഹായകമാകുന്നു. പണ്ടുകാലങ്ങളിൽ എണ്ണ തേച്ചു കുളി എന്നൊരു ആചാരം ഉണ്ടായിരുന്നു.

ദിവസവും നെറുകയിലും ശരീരം മുഴുവനും എണ്ണ തേച്ചു കുളിക്കുന്നത് പണ്ടത്തെ ആളുകളുടെ ഒരു ശീലമായിരുന്നു. ഇത് ആരോഗ്യത്തിന് വളരെ ഉത്തമമാണ് എന്നാൽ ഇന്നത്തെ തലമുറയ്ക്ക് എണ്ണ തേച്ചു കുളി എന്നൊരു ശീലം കുറവാണ്. എന്നാൽ വളരെ എളുപ്പത്തിൽ എല്ലാവർക്കും ചെയ്യാവുന്ന ഒന്നാണ് രാത്രി കിടക്കുന്നതിനു മുൻപ് ആയി കാൽപാദങ്ങളിൽ വെളിച്ചെണ്ണ കൊണ്ട് മസാജ് ചെയ്യുക എന്നത്.

ഇത് മൂലം ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ ചില്ലറയല്ല. ശരീരത്തിലെ രക്തപ്രവാഹം വർദ്ധിപ്പിക്കുവാൻ ഏറെ സഹായകമാകുന്നു. ഹൃദയത്തിനും തലച്ചോറിനും എല്ലാം ഗുണം ചെയ്യുന്നതാണ്. കാൽ മരവിക്കുക അഥവാ കോൾഡ് ഫീറ്റ് പ്രശ്നമുള്ളവർക്ക് നല്ലൊരു പരിഹാരം കൂടിയാണിത്. ഇത് കാലിലെ രക്തപ്രവാഹം വർദ്ധിപ്പിക്കുന്നതിനോടൊപ്പം കാലിന് ചൂട് നൽകുന്നു ഇതുമൂലം ആ പ്രശ്നത്തിന് പരിഹാരം ലഭിക്കും. കാലിലെ നീര് കുറയുവാനും കാൽ വേദന പൂർണമായും അകറ്റുവാനും നല്ലൊരു മാർഗം കൂടിയാണിത്.

കാലിൻറെ ചർമ്മത്തിന് ആരോഗ്യം ലഭിക്കുന്നതിനും വിണ്ടുകീറൽ പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ദിവസവും ഇത് ചെയ്യുന്നത് ഗുണം ചെയ്യും. കണ്ണിൻറെ ആരോഗ്യത്തിന് കാഴ്ചശക്തി വർധിപ്പിക്കുന്നതിനും ഇങ്ങനെ ചെയ്യുന്നത് സഹായകമാകുന്നു. ഉറക്കമില്ലായ്മ കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് നല്ല ഉറക്കം ലഭിക്കാനുള്ള ഒരു മാർഗ്ഗം കൂടിയാണിത്. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനായി വീഡിയോ കാണൂ.