കാണാൻ വളരെ കുഞ്ഞൻ ആണെങ്കിലും ഉണക്കമുന്തിരി നൽകുന്ന ആരോഗ്യ ഗുണങ്ങൾ ചില്ലറയല്ല. പലരും ശ്രദ്ധിക്കാതെ പോകുന്ന ഈ ഭക്ഷ്യവസ്തു ആരോഗ്യഗുണങ്ങളാൽ സമ്പന്നമായ ഒന്നാണ്. ഇതിൽ ധാരാളമായി വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ദഹനപ്രക്രിയയെ മെച്ചപ്പെടുത്താനും മലബന്ധം പോലുള്ള പ്രശ്നങ്ങൾ അകറ്റുന്നതിനും ഇവയേറെ സഹായകമാകുന്നു.
ഇതിൽ അടങ്ങിയിരിക്കുന്ന നാരുകളാണ് ദഹനേന്ദ്രിയ വ്യവസ്ഥയെ ആരോഗ്യമുള്ളതാക്കി മാറ്റുന്നത്. ശരീരഭാരം കൂട്ടാൻ ആഗ്രഹിക്കുന്നവർക്ക് ദിവസവും ഉണക്കമുന്തിരി കഴിക്കുന്നത് ഏറെ ഗുണം ചെയ്യുന്നു. ശരീരത്തിന് ആവശ്യമായ ഊർജ്ജം വർദ്ധിപ്പിക്കുന്നതിനും കൊളസ്ട്രോൾ കൂടാതെ ഭാരം ഉയർത്തുന്നതിനും ഉണക്കമുന്തിരി ദിവസവും കഴിക്കാവുന്നതാണ്. എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിലെ ഇരുമ്പിന്റെ അളവ് നിലനിർത്താനും.
വിളർച്ച പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും ഇത് കഴിക്കാവുന്നതാണ്. ധാരാളമായി കാൽസ്യം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ എല്ലുകൾക്കും ശക്തിയേകും. പൊട്ടാസ്യം, അയൺ, ബി കോംപ്ലക്സ്, ആന്റിഓക്സിഡന്റുകൾ എന്നിവയെല്ലാം ഇതിലുണ്ട് അതുകൊണ്ടുതന്നെ രക്തസമ്മർദ്ദം നിയന്ത്രിക്കുവാനും ഇത് സഹായകമാകുന്നു. ഏറെ ഭയപ്പെടുത്തുന്ന ഒരു രോഗമാണ് ക്യാൻസർ, ദിവസവും ഉണക്കമുന്തിരി കഴിക്കുന്നത് ക്യാൻസർ രോഗത്തെ തടയാൻ സഹായിക്കുന്നു.
ശരീരത്തിൻറെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഉറക്ക പ്രശ്നങ്ങൾ പരിഹരിക്കാനും ഉണക്കമുന്തിരി ശീലമാക്കുന്നത് വളരെ നല്ലതാണ്. എല്ലുകളുടെ ആരോഗ്യത്തിനും പല്ലിലെ ഇനാമലിനെ സംരക്ഷിക്കുവാനും കാൽസ്യം ധാരാളമായി അടങ്ങിയ ഈ ഭക്ഷ്യവസ്തു ഏറെ ഗുണം ചെയ്യുന്നു. രാവിലെ വെറും വയറ്റിൽ വെള്ളത്തിൽ ഇട്ടു കുതിർത്ത ഉണക്കമുന്തിരി കഴിക്കുന്നതാണ് മികച്ചത്. ഇങ്ങനെ കഴിക്കുമ്പോൾ ഇരട്ടി ഗുണങ്ങൾ ലഭിക്കും. ആരോഗ്യ ഗുണത്തിനു മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും ഇത് സഹായകമാകുന്നു. ഉണക്കമുന്തിരിയുടെ കൂടുതൽ ഗുണങ്ങളും ഉപയോഗങ്ങളും അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.