നമ്മുടെ വീടുകളിൽ സാധാരണയായി കാണുന്ന ഒരു മരമാണ് ആര്യവേപ്പിലയുടേത്. ഔഷധ മൂല്യമുള്ള ഒരു ചെടി കൂടിയാണിത്. കേശ സംരക്ഷണത്തിനും ചർമ്മ സംരക്ഷണത്തിനും ആരോഗ്യത്തിനും വളരെ ഉപകാരപ്രദമായതാണ് ആര്യവേപ്പിന്റെ ഇലകൾ. കുറച്ചു വെള്ളത്തിൽ ഇലകൾ ഇട്ട് തിളപ്പിച്ചതിന് ശേഷം അവൻ നന്നായി ചൂടാറി കഴിയുമ്പോൾ തല കഴുകാനായി ഉപയോഗിക്കാം.
താരന് അകറ്റുന്നതിനും മുടികൊഴിച്ചിൽ മാറ്റുന്നതിനും മുടികൾ നന്നായി തഴച്ചു വളരുന്നതിനും ഇത് ഗുണം ചെയ്യുന്നു. ഇതിന്റെ ഇലകൾ അരച്ച് മുഖത്ത് പുരട്ടിയാൽ മുഖക്കുരുവിന്റെ പാടുകളും ബ്ലാക്ക് ഹെഡ്സ് വൈറ്റ് ഹെഡ്സ് എന്നിവയും മാറിക്കിട്ടും. മുഖക്കുരു വേഗത്തിൽ ഉണങ്ങി കിട്ടുന്നതിനും ഇതിന്റെ ഇലകൾ അരച്ചു പുരട്ടുകയോ വെള്ളം തിളപ്പിച്ച് ആ വെള്ളം കൊണ്ട് മുഖം കഴുകയോ ചെയ്താൽ മതിയാകും.
ചർമ്മത്തിൽ ഉണ്ടാകുന്ന ചുളിവുകൾ മാറുന്നതിനും ഈ രീതി ഗുണപ്രദം ആകുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപയോഗിക്കാവുന്നതാണ് ആര്യവേപ്പിന്റെ ഇലകൾ ഇതിൻറെ ഉപയോഗം മൂലം യാതൊരു ദോഷവും ഉണ്ടാവുകയില്ല. തുടർച്ചയായി കുറച്ചു ദിവസങ്ങൾ ഇത് ചെയ്താൽ മാത്രമേ അതിനുള്ള പ്രതിഫലം ലഭിക്കുകയുള്ളൂ.
ഇലകൾ അരച്ച് പിഴിഞ്ഞ് അതിൻറെ ജ്യൂസ് എടുത്ത് കണ്ണുകൾക്ക് താഴെ ഉണ്ടാകുന്ന കറുപ്പ് നിറം പൂർണ്ണമായി അകറ്റുന്നതിനായി തേച്ച് കൊടുക്കാവുന്നതാണ്. തുടർച്ചയായി കുറച്ചു ദിവസങ്ങൾ ഇങ്ങനെ ചെയ്താൽ കൺതടങ്ങളിലെ കറുപ്പുനിറം പൂർണ്ണമായും മാറിക്കിട്ടും. വായ് പുണ്ണ്, വായനാറ്റം എന്നിവയ്ക്കുള്ള പരിഹാരം കൂടിയാണ് ആര്യവേപ്പിന്റെ ഇലകൾ. ഇലകൾ ഇട്ട് തിളപ്പിച്ച വെള്ളം ഉപയോഗിച്ച് കവിൾ കൊണ്ടാൽ വായ്നാറ്റവും വായിൽ ഉണ്ടാകുന്ന പുണ്ണുകളും മാറിക്കിട്ടും. കൂടുതൽ അറിവുകൾക്കായി വീഡിയോ കാണുക.