ഒരു ഈർക്കിലി ഉണ്ടെങ്കിൽ തുണിയിൽ മാജിക് തീർക്കാം, അത്യുഗ്രൻ ടിപ്പ്…

നിത്യജീവിതത്തിൽ വളരെ ഉപകാരപ്രദമാകുന്ന നിരവധി കാര്യങ്ങളാണ് ഈ ചാനലിലെ വീഡിയോകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആരും പറഞ്ഞു തരാത്ത വീട്ടിൽ തന്നെ നിങ്ങൾക്ക് ഈസിയായി ചെയ്യാവുന്ന ഒരു അത്യുഗ്രൻ ടിപ്പ് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം. സ്ലീവ് കട്ട് ചെയ്ത ഒരു കഷണം തുണി എടുക്കുക, എംബ്രോയിഡറി ത്രെഡ് അല്ലെങ്കിൽ സാധാ നൂല്, ഒരു ഈർക്കിലി ഈ മൂന്ന് സാധനങ്ങളും എടുക്കുക.

ബോബിനിൽ എംബ്രോയിഡറി ത്രെഡ് ചുറ്റി കൊടുക്കുക അതില്ലെങ്കിൽ സാധാരണ നൂല് തന്നെ അഞ്ച് ലയരുളായി ചുറ്റി കൊടുക്കുക. ഏത് തയ്യൽ മെഷീനിൽ വേണമെങ്കിലും ഇത് ചെയ്യാവുന്നതാണ്. മെഷീനിൽ സാധാരണ നൂല് മേലെ ഇടുക ബോബിനിൽ ത്രഡ് ചുറ്റിയിടുക. ഒരു ഇഞ്ച് നീളത്തിൽ ഈർക്കിലി കട്ട് ചെയ്ത് എടുക്കുക. ശേഷം പ്രഷർ ഫോർട്ടിന്റെ ഒരു സൈഡിൽ ഈർക്കിൽ വെച്ചു കൊടുക്കുക.

പ്രഷർ ഫൂട്ടിന്റെ മുകളിലായി ഈർക്കിലി വെച്ച് ടേപ്പ് ഒട്ടിച്ചു കൊടുക്കുക. ടോപ്പിന്റെ ഉൾവശമാണ് മുകളിൽ വച്ച് തയ്ക്കേണ്ടത്. ടോപ്പിന്റെ ഉള്ളിലെ വശത്ത് നമ്മൾ തയ്ക്കുമ്പോൾ നല്ല വശത്ത് നല്ല എംബ്രോയിഡറി വരുന്നതാണ്. തുണിയുടെ ഉൾവശത്താണ് തയ്യലുകൾ ഉണ്ടാവുക അതുകൊണ്ടുതന്നെ മുകളിലെ വശം നല്ല എംബ്രോയിഡറി ആയി ഉണ്ടാവും.

ഏതെങ്കിലും ഒരു ഡിസൈൻ വരയ്ക്കുകയോ മാർക്ക് ചെയ്യുകയോ ചെയ്തതിനുശേഷം അതിലൂടെ തയ്ക്കുന്നതും നല്ല എംബ്രോയിഡറി ആയി മാറും. സാധാരണ നൂല് അഞ്ച് കളർ ആയി ചുറ്റിയതിനുശേഷം ഈ രീതിയിൽ തന്നെ ചെയ്തെടുക്കാവുന്നതാണ്. ആരും പറഞ്ഞു തരാത്ത വളരെ യൂസ്ഫുൾ ആയ ഒരു കിടിലൻ ടിപ്പ് ആണ് ഇത്. വീട്ടിൽ തയ്യൽ മെഷീൻ ഉള്ളവർ ഉറപ്പായും ഇത് ട്രൈ ചെയ്തു നോക്കുക.