പ്ലാവില ഉണ്ടെങ്കിൽ ശരീരത്തിൻറെ ഏതു ഭാഗത്തുള്ള വേദനയും നിമിഷങ്ങൾക്കുള്ളിൽ മാറ്റാം…

ശരീരത്തിൻറെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകുന്ന വേദനകൾ മാറ്റിയെടുക്കുവാൻ പ്ലാവില ഉപയോഗിക്കാവുന്നതാണ്. കഴുത്ത് വേദന, മുട്ടുവേദന, കൈകാൽ വേദന, തോള് വേദന എന്നിങ്ങനെ ശരീരത്തിൻറെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകുന്ന വേദനകൾ നിമിഷങ്ങൾക്കുള്ളിൽ മാറ്റുവാൻ പ്ലാവില ഉപയോഗിക്കാം. അതിനെ കുറിച്ചാണ് ഈ വീഡിയോയിൽ വിശദമായി പറയുന്നത്. വീട്ടിൽ നമ്മൾ ഉപയോഗിക്കാത്ത ഇരുമ്പിന്റെ പാനോ നോൺസ്റ്റിക്കിന്റെ പാനോ അടുപ്പിൽ വെച്ച് നന്നായി ചൂടാക്കുക.

പ്ലാവിലകൾ അതിനു മുകളിലായി വയ്ക്കുക അതിലേക്ക് കുറച്ച് ക്ഷീരബലം കൂടി ഇറ്റിച്ച് കൊടുക്കണം. ചൂടോടെ തന്നെ ആ ഇല എടുത്ത് വേദനയുള്ള ഭാഗത്ത് വെച്ചു കൊടുക്കുക. പഴുത്ത് പ്ലാവിൽ ഉപയോഗിക്കുന്നതാണ് ഏറ്റവും ഗുണപ്രദം. എല്ലാ ആയുർവേദ കടകളിലും ലഭ്യമായ ഒന്നാണ് ക്ഷീരവലം. ഇത് നമ്മൾ വാങ്ങിക്കുന്ന സമയത്ത് നല്ല കട്ടിയായിട്ടാവും ഉണ്ടാവുക ചൂട് വെള്ളത്തിൽ കുറച്ച് സമയം ഇത് ഇട്ടുവയ്ക്കേണ്ടതുണ്ട്.

നമ്മൾ വീട്ടിൽ ഉപയോഗിക്കാത്ത ഏതെങ്കിലും പഴയ പാൻ ആണ് ഇതിനായി ഉപയോഗിക്കേണ്ടത്. ചെറിയ ചൂടോടെ തന്നെ വേദനയുള്ള ഭാഗത്ത് ഇല ചൂടാക്കി അമർത്തി വയ്ക്കുക. അങ്ങനെ ചെയ്യുന്ന സമയത്ത് വേദനയ്ക്ക് നല്ല കുറവുണ്ടാവുകയും ആ ഭാഗത്ത് ഉണ്ടാകുന്ന നീർക്കെട്ടുകൾ മാറുകയും ചെയ്യുന്നു. ക്ഷീരബല 101 ആവർത്തിച്ചത് വേണം ഇത് ചെയ്യുന്നതിനായി ഉപയോഗിക്കുവാൻ.

ഇലയുടെ ചൂട് പോകുമ്പോൾ പിന്നെയും ചൂടാക്കിയതിനുശേഷം വേദനയുള്ള ഭാഗത്ത് വെച്ചുകൊടുക്കുക. തുടർച്ചയായി മൂന്നോ നാലോ പ്രാവശ്യം ഇത് ചെയ്യുക വേദനയ്ക്ക് വളരെ വേഗത്തിൽ തന്നെ ആശ്വാസം ലഭിക്കും. ശരീരത്തിൻറെ ഏത് ഭാഗത്തുണ്ടാകുന്ന വേദനയും നിമിഷങ്ങൾക്കുള്ളിൽ തന്നെ മാറ്റാവുന്നതാണ്. കൂടുതൽ അറിവുകൾക്കായി വീഡിയോ കാണുക.