സൗന്ദര്യസംരക്ഷണത്തിന് വളരെയധികം പ്രാധാന്യം നൽകുന്നവരാണ് ഒട്ടുമിക്ക ആളുകളും. അതിനായി വിപണിയിൽ ലഭിക്കുന്ന ഏതുതരം സൗന്ദര്യവർദ്ധക ഉത്പന്നങ്ങളും ഉപയോഗിച്ച് നോക്കുവാൻ പലരും തയ്യാറാണ്. എന്നാൽ ഇത്തരം ഉത്പന്നങ്ങളിൽ കെമിക്കലുകൾ അടങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുത്തുവാൻ സാധിക്കുകയില്ല. രാസ വസ്തുക്കൾ അടങ്ങി ഉൽപ്പന്നങ്ങൾ സൗന്ദര്യത്തിന് ഭീഷണിയായി മാറുന്നു.
ഇവ പലതരത്തിലുള്ള സൗന്ദര്യ പ്രശ്നങ്ങൾക്ക് കാരണമാകും. മുഖത്തുണ്ടാകുന്ന കരുവാളിപ്പ്, കറുത്ത പാടുകൾ, മുഖക്കുരു, തുടങ്ങിയ പല പ്രശ്നങ്ങളുടെയും ഒരു കാരണം ഇത്തരം സൗന്ദര്യവർത്തക ഉൽപ്പന്നങ്ങളാണ്. പോഷകാഹാരത്തിന്റെ കുറവ്, അന്തരീക്ഷ മലിനീകരണം, അമിതമായ സൂര്യപ്രകാശം ഏൽക്കുന്നത് തുടങ്ങിയവയെല്ലാം ഇതിൻറെ കാരണങ്ങളിൽ ഉൾപ്പെടുത്താം.
മുഖ സൗന്ദര്യം വർദ്ധിക്കുന്നതിന് മുഖത്തെ കരുവാളിപ്പ് അകറ്റുന്നതിനും വളരെ ഫലപ്രദം വീട്ടിലെ ചില ഉൽപ്പന്നങ്ങൾ ആണ്. ഇവ മൂലം യാതൊരു വർഷ ഫലങ്ങളും ഉണ്ടാവുകയില്ല. നമ്മുടെ അടുക്കളകളിൽ സുലഭമായി ലഭിക്കുന്ന തക്കാളി, ഉപ്പ്, മഞ്ഞൾ എന്നിവ ഉപയോഗിച്ച് മുഖത്തെ കരുവാളിപ്പ് പൂർണ്ണമായും അകറ്റാൻ സാധിക്കും. ഇതി ഒരു തക്കാളി എടുത്ത് രണ്ടായി മുറിക്കുക. അതിൻറെ ഒരു കഷ്ണത്തിലേക്ക് അല്പം ഉപ്പുപൊടി ചേർത്തു കൊടുക്കണം അതിലേക്ക്.
കുറച്ച് മഞ്ഞൾപൊടി കൂടി ചേർത്തു കൊടുക്കുക ഇവ മുഖത്ത് നന്നായി മസാജ് ചെയ്തു കൊടുക്കണം. മൃതകോശങ്ങളെ അകറ്റുന്നതിന് ഉപ്പ് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. മുഖ കാന്തി വർധിക്കാൻ മഞ്ഞളും തക്കാളിയും ഏറെ ഗുണം ചെയ്യുന്നു. കുറച്ചുദിവസം തുടർന്ന് ഇത് ചെയ്താൽ മുഖത്തിന് നല്ല തിളക്കം കരുവാളിപ്പ് പൂർണമായി ഇല്ലാതാവുകയും ചെയ്യുന്നു. യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത ഈ രീതി ഏത് പ്രായക്കാർക്കും പരീക്ഷിച്ചു നോക്കാവുന്നതാണ്. ഇത് ചെയ്യേണ്ട വിധം വ്യക്തമായി മനസ്സിലാക്കുന്നതിന് വീഡിയോ കാണാം.