ഈ രണ്ടു ചേരുവകൾ ഉണ്ടെങ്കിൽ പാദങ്ങൾ പാൽ പോലെ വെളുക്കും, 100% ഉറപ്പ്…

പലരും ശ്രദ്ധിക്കാതെ പോകുന്ന ഒന്നാണ് പാദസംരക്ഷണം. എന്നാൽ ഒരാളുടെ പാദം നോക്കി അയാളുടെ വ്യക്തിത്വം മനസ്സിലാക്കുവാൻ സാധിക്കും. ദിവസവും പാദസംരക്ഷണം ശീലമാക്കുക, ചെറു ചൂടുള്ള വെള്ളവും വീര്യം കുറഞ്ഞ സോപ്പും ഉപയോഗിച്ച് പാദങ്ങൾ കഴുകുന്നതാണ് ഏറ്റവും ഉത്തമം. പാദങ്ങൾ എന്നും നനഞ്ഞിരിക്കുന്നത് നിരവധി സൗന്ദര്യ പ്രശ്നങ്ങൾക്ക് കാരണമാകും.

കാൽവിരലുകൾക്കിടയിൽ വരണ്ടതും പൊട്ടുന്നതും തടയാൻ മോയ്സ്ചറൈസിങ് ക്രീം ഉപയോഗിക്കുന്നത് ഗുണം ചെയ്യും. സൗന്ദര്യമുള്ള പാദങ്ങൾ ലഭിക്കുന്നതിന് വീട്ടിൽ തന്നെ നമുക്ക് ചെയ്യാവുന്ന ചില പൊടിക്കൈകൾ ഉണ്ട്. ബേക്കിംഗ് സോഡയും ചെറുനാരങ്ങയും ഉണ്ടെങ്കിൽ വീട്ടിൽ തന്നെ പാദസംരക്ഷണത്തിനുള്ള കിടിലൻ രീതി പരീക്ഷിക്കാവുന്നതാണ്. ഒട്ടുമിക്ക എല്ലാ വീടുകളിലും ഉണ്ടാകുന്ന ഒന്നാണ് ബേക്കിംഗ് സോഡാ അഥവാ സോഡിയം ബൈകാർബണേറ്റ്.

പലതരത്തിലുള്ള സൗന്ദര്യ ആവശ്യങ്ങൾക്കായി ഇത് ഉപയോഗിക്കാറുണ്ട്. ഇതിൽ ധാരാളമായി ആൻറി ബാക്ടീരിയൽ, ആൻറി ഫംഗൽ, ആൻറി സെപ്റ്റിക്, ആൻറി ഇൻഫ്ളമേറ്ററി സവിശേഷതകൾ ഉണ്ട്. അതുകൊണ്ടുതന്നെ ഏതുതരത്തിലും ഉള്ള ചർമ്മ പ്രശ്നങ്ങൾ അകറ്റുന്നതിനും ബേക്കിംഗ് സോഡ ഉപയോഗിക്കുന്നവരുണ്ട്. സൂര്യതാപം ഏറ്റ ചർമ്മത്തെ ശമിപ്പിക്കുവാനും കരുവാളിപ്പ് അകറ്റുന്നതിനും ഏറെ നല്ലതാണ് ഇത്.

പാദങ്ങളിൽ ഉണ്ടാകുന്ന കരുവാളിപ്പ് പൂർണ്ണമായി മാറ്റി തിളക്കം നൽകുന്നതിന് ബേക്കിംഗ് സോഡാ ഉപയോഗിക്കാവുന്നതാണ്. ഒരു ബൗളിൽ കുറച്ചു ബേക്കിംഗ് സോഡ എടുത്ത് അതിലേക്ക് ചെറുനാരങ്ങയുടെ നീര് ഒഴിച്ചുകൊടുക്കുക. ഇവ രണ്ടും നന്നായി ഇളക്കി യോജിപ്പിച്ച് രണ്ടു പാദങ്ങളിലും തേച്ചുപിടിപ്പിക്കേണ്ടതാണ്. കുറച്ച് സമയത്തിനുശേഷം അത് കഴുകി കളയാം. ഒറ്റ യൂസിൽ തന്നെ നല്ലൊരു റിസൾട്ട് ലഭിക്കുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കാണുക.