ഈ ഇല വീട്ടിലുണ്ടെങ്കിൽ തടി കുറയ്ക്കാൻ ഇനി വേറെ മാർഗ്ഗങ്ങൾ അന്വേഷിക്കേണ്ട…

നാട്ടിൻപുറങ്ങളിലും വീട്ടുമുറ്റങ്ങളിലും കാണപ്പെടുന്ന സാധാരണമായ ഒരു പേര. മറ്റു പഴങ്ങളേക്കാൾ ഏറ്റവും മികച്ചതാണ് പേരക്കയുടെ ഗുണങ്ങൾ എന്നാൽ പഴത്തെക്കാൾ ഏറ്റവും ഗുണമുള്ള ഒന്നാണ് പേരയിലകൾ. ഇതിൻറെ തളിരില നുള്ളിയെടുത്ത് ചൂട് ചായയിൽ ഇട്ടു കുടിച്ചാൽ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ ഇല്ലാതാവും. അതുപോലെതന്നെ പേരയിലിട്ട് തിളപ്പിച്ച വെള്ളം നിരവധി ആരോഗ്യഗുണങ്ങളാണ് നൽകുന്നത്.

ഇതിൽ ധാരാളമായി ആന്റിഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നു. ഈ ഇലയുടെ ആൻറി ക്യാൻസർ പ്രോപ്പർട്ടീസ് ക്യാൻസർ രോഗത്തെ തടയുന്നതിനും ഏറെ സഹായകമാണ്. പ്രമേഹത്തിനെതിരെയുള്ള ഉത്തമ ഔഷധമായി ഇത് ഉപയോഗിക്കാവുന്നതാണ്. പേരയില ഇട്ട് തിളപ്പിച്ച വെള്ളം ദിവസവും കുടിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുവാൻ ഏറെ ഗുണം ചെയ്യുന്നു.

പല്ലുവേദന, വായ്നാറ്റം, മോണ രോഗങ്ങൾ എന്നിവ അകറ്റാനായി പേരയുടെ ഒന്നോ രണ്ടോ ഇലകൾ വായിലിട്ട് ചവച്ചാൽ മതിയാവും. ഇതിൽ ധാരാളമായി വിറ്റാമിൻ സി, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട് ഇത് രക്തസമ്മർദ്ദം കുറയ്ക്കാനും രക്തത്തിലെ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് തടയാനും നല്ലതാണ്. ഹൃദയത്തിൻറെ ആരോഗ്യം വർദ്ധിപ്പിക്കാനും ഹൃദ്രോഗങ്ങൾ വരാതെ തടയാനും പേരയിലയും പേരക്കയും ഒത്തിരി സഹായകമാകുന്നു.

ഇതിൽ വിറ്റാമിൻ എ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ കാഴ്ച ശക്തിക്ക് ഏറെ ഗുണകരമാണ്. ചുമയും കഫക്കെട്ടും മാറുന്നതിന് ഈ ഇലകൾ ഇട്ട് തിളപ്പിച്ച വെള്ളം ആവി പിടിക്കുന്നത് ഏറെ ഗുണം ചെയ്യുന്നു. മുടിയുടെ വളർച്ചയ്ക്കും ചർമ്മസംരക്ഷണത്തിനും പേരയില ഉപയോഗിക്കാം. ആരോഗ്യഗുണവും സൗന്ദര്യ ഗുണവും ഒരുപോലെ ഒത്തിണങ്ങിയ ഒന്നാണ് പേരയില. പേരയിലയുടെ കൂടുതൽ ഗുണങ്ങളും ഉപയോഗ രീതികളും മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കാണുക.