ഈ ഇല ഉണ്ടെങ്കിൽ ഒറ്റ പല്ലി പോലും വീടിനകത്ത് കയറില്ല, ഇതാ ഒരു കിടിലൻ ടിപ്പ്…

മിക്ക വീടുകളിലെയും പ്രശ്നമാണ് പല്ലിയുടെ ശല്യം. എന്നാൽ പല്ലികൾ വീട്ടിലുണ്ടെങ്കിൽ പ്രാണികൾ കുറയും. എന്നിരുന്നാലും പല്ലികളെ തുരത്തുന്നതിന് നിരവധി മാർഗ്ഗങ്ങൾ പരീക്ഷിച്ചു നോക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. പല്ലികളെ ഓടിക്കുന്നതിനായി നല്ലൊരു ടിപ്പാണ് ഈ വീഡിയോയിലൂടെ പറയുന്നത്. ഒട്ടുമിക്ക വീടുകളിലും കാണുന്ന ഒരു പ്രധാന സസ്യമാണ് പനിക്കൂർക്ക.

കേരളത്തിൽ ഈ സസ്യം ഇല്ലാത്ത വീടുകൾ വളരെ കുറവായിരിക്കും. നിരവധി ആരോഗ്യഗുണങ്ങളാൽ സമ്പന്നമായ ഒരു ചെടിയാണിത്. പനിയെ കുറയ്ക്കാൻ സഹായിക്കുന്നത് കൊണ്ടാവാം ഇതിനെ പനിക്കൂർക്ക എന്ന് പറയുന്നത് എന്നൊരു വിശ്വാസമുണ്ട്. കുട്ടികളുള്ള വീട്ടിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ചെടി കൂടിയാണിത്. ചുമ കഫക്കെട്ട് എന്നീ പ്രശ്നങ്ങൾക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഇതിൻറെ ഇലകൾ.

ഈ സസ്യത്തിന്റെ ഇലകൾക്ക് ഒരു പ്രത്യേക ഗന്ധം ആണ് ഉള്ളത്. ആരോഗ്യഗുണങ്ങൾക്ക് പുറമേ ദൈവീകത നിറഞ്ഞ ഒരു സസ്യം കൂടിയാണിത്. നെഗറ്റീവ് ഊർജ്ജങ്ങളെ ഇല്ലാതാക്കുവാൻ ഈ സസ്യത്തിന്റെ ഗന്ധത്തിന് കഴിയുന്നു. വീടുകളിലെ പല്ലി ശല്യം ഒഴിവാക്കാനും ഇതിൻറെ ഗന്ധമാണ് ഗുണപ്രദം ആകുന്നത്. ഒരു ക്ലാസിൽ കുറച്ചു വെള്ളം എടുത്ത് പനിക്കൂർക്കയുടെ തണ്ടുകൾ അതിലേക്ക് ഇറക്കി വെച്ചു കൊടുക്കുക.

പല്ലികൾ കൂടുതലായി വരുന്ന ഭാഗത്ത് ഇവ കൊണ്ടു വയ്ക്കണം. രണ്ടോ മൂന്നോ ദിവസം കഴിയുമ്പോൾ അത് മാറ്റി പുതിയ വെള്ളവും പുതിയ തണ്ടും വയ്ക്കുക. ധാരാളം ആരോഗ്യഗുണങ്ങളുള്ള ഈ സസ്യം എല്ലാ വീടുകളിലും നട്ടുവളർത്തണ്ട ഒന്നാണ്. ബെഡ്റൂമിന് അകത്ത് പനിക്കൂർക്കയുടെ ഇലകൾ ഇടുന്നത് നെഗറ്റീവ് ഇല്ലാതാക്കുന്നതിന് വായു ശുദ്ധീകരിക്കുന്നതിന് പല്ലികളെ തുരത്തുന്നതിനും ഗുണപ്രദം ആകുന്നു. കൂടുതൽ അറിവുകൾക്കായി വീഡിയോ കാണുക.