ഇങ്ങനെ ചെയ്താൽ തുണികളിൽ ഒരിക്കലും കരിമ്പൻ പുള്ളികൾ വരുകയില്ല, 100% ഉറപ്പ്…

നമ്മുടെ എല്ലാവരുടെയും വീടുകളിൽ കരിമ്പൻ പിടിച്ച തുണികൾ ഉണ്ടായിരിക്കും. പ്രത്യേകിച്ചും വെള്ള നിറത്തിലുള്ള തുണികളിലാണ് ഇത് കൂടുതലായും കാണുക. കുട്ടികളുടെ യൂണിഫോം തുണികളിലും വെള്ള മുണ്ടുകളിലും ഇവ കൂടുതലായി കാണപ്പെടുന്നു. കളർ തുണികളിലും കരിമ്പൻ പുള്ളികൾ ഉണ്ടാകാറുണ്ട്. എന്നാൽ അവ പെട്ടെന്ന് തിരിച്ചറിയുകയില്ല എന്ന് മാത്രം.

മഴക്കാലം ആണെങ്കിൽ തുണികൾ ശരിയായി ഉണങ്ങാതെ വരുമ്പോൾ വേഗത്തിൽ തന്നെ കരിമ്പന ഉണ്ടാവുന്നു. തുണികൾ നല്ല രീതിയിൽ ഉണങ്ങാതെ വരുമ്പോഴും കരിമ്പൻപുളികൾ ഉണ്ടാവാം. വെയിലത്ത് നല്ലപോലെ തുണികൾ ഉണക്കി എടുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം. തുണികളിൽ കരിമ്പൻ വരാതിരിക്കുവാൻ ചെയ്യേണ്ട ഒരു കാര്യത്തെ കുറിച്ചാണ് ഈ വീഡിയോയിൽ പറയുന്നത്.

പ്രത്യേകിച്ചും വെള്ള നിറത്തിലുള്ള തുണികളിൽ വാഷ് ചെയ്യുന്നതിന് മുൻപായി ഇത് ചെയ്തിരിക്കണം. വെള്ളത്തുണികളിൽ മാത്രമല്ല നല്ല വസ്ത്രങ്ങളിലും ഇത് ചെയ്യാവുന്നതാണ്. അതിനായി ഒരു ബക്കറ്റിൽ ചെറിയ ചൂടുള്ള വെള്ളം എടുക്കുക. പൊള്ളുന്ന തരത്തിലുള്ള വെള്ളം എടുക്കരുത് നമ്മുടെ കൈകൾ അതിലേക്ക് ഇടാൻ പറ്റുന്ന രീതിയിൽ മാത്രം ചൂടുള്ള വെള്ളം എടുക്കുക.

അതിലേക്ക് കുറച്ചു സോപ്പ് പൊടി ചേർത്തു കൊടുക്കണം. നമ്മൾ വീട്ടിൽ ഉപയോഗിക്കുന്ന ഏത് തരം സോപ്പുപൊടി വേണമെങ്കിലും ഇതിനായി ഉപയോഗിക്കാവുന്നതാണ്. ഒരു ചെറുനാരങ്ങ അതിലേക്ക് പിഴിഞ്ഞൊഴിക്കുക. ഇവ നന്നായി യോജിപ്പിച്ചതിനു ശേഷം തുണി അതിൽ മുക്കി വയ്ക്കണം. കുറച്ചു സമയത്തിനുശേഷം നമ്മൾ ഏത് രീതിയിലാണോ അലക്കുന്നത് അങ്ങനെ അലക്കി എടുക്കാവുന്നതാണ്. അതിനുശേഷം തുണി നന്നായി വെയിലത്തിട്ട് ഉണക്കിയെടുക്കുക. ഇങ്ങനെ ചെയ്താൽ ഏതു തുണിയിലും കരിമ്പൻ ഉണ്ടാവുകയില്ല. കൂടുതൽ അറിവുകൾക്ക് വീഡിയോ കാണൂ.