ഒരു ഗ്ലാസ് ഉണ്ടെങ്കിൽ കിച്ചൻ സിങ്കിലെ ബ്ലോക്ക് പൂർണമായും മാറ്റാം, അടിപൊളി സൂത്രം….

അടുക്കളയിലെ സിങ്കും വാഷ്ബേസിനും എല്ലാം ഇടയ്ക്കിടെ ബ്ലോക്ക് ആകുന്നത് ഒരു സാധാരണ കാര്യമാണ്. പല കാരണങ്ങൾ കൊണ്ടാണ് ബ്ലോക്കുകൾ ഉണ്ടാകുന്നത് പ്രധാനമായും എണ്ണമയമുള്ള പദാർത്ഥങ്ങളും മറ്റും അതിലേക്ക് കടക്കുമ്പോൾ പൈപ്പിന്റെ ഫ്ലോ കുറയുകയും അതുമൂലം വേസ്റ്റ് പദാർത്ഥങ്ങൾ അവിടെ അടിഞ്ഞു കൂടുകയും ചെയ്യുന്നു. എളുപ്പത്തിൽ തന്നെ സിങ്കിലെ ബ്ലോക്ക് മാറ്റാനും.

വാഷ്ബേസിനിൽ ഉണ്ടാകുന്ന ബ്ലോക്ക് മാറ്റാനും നല്ലൊരു രീതി ഈ വീഡിയോയിലൂടെ നമുക്ക് പരിചയപ്പെടാം. ഒരു പഴയ ഗ്ലാസ് എടുക്കുക അത് ഉപയോഗിച്ചാണ് നമ്മൾ ബ്ലോക്ക് മാറ്റാൻ പോകുന്നത്. ഗ്ലാസ് കൊണ്ട് വെള്ളം പോകുന്ന ഭാഗത്തേക്ക് അമർത്തി എടുക്കുക ഇടയ്ക്കിടെ അത് പ്രസ്സ് ചെയ്ത് എടുക്കുന്നതിലൂടെ ആ ഭാഗത്തുള്ള അടിഞ്ഞുകൂടിയിരിക്കുന്ന അഴുക്കുകൾ എല്ലാം പുറത്തേക്ക് തള്ളപ്പെടും.

ഗ്ലാസ് കൊണ്ട് പ്രസ് ചെയ്ത് എടുക്കുമ്പോൾ ഉള്ളിൽ അടഞ്ഞിരിക്കുന്ന വേസ്റ്റ് എല്ലാം എയർ പുറത്തേക്ക് വരുമ്പോൾ അതിലൂടെ പുറത്തേക്ക് തള്ളപ്പെടുന്നു അപ്പോൾ തന്നെ ആ വേസ്റ്റുകൾ എടുത്ത് മാറ്റുകയും വേണം. കുറച്ച് സമയം ആകുമ്പോൾ തന്നെ അതിൽ അടിഞ്ഞുകൂടിയിരിക്കുന്ന വേസ്റ്റുകൾ എല്ലാം പുറത്തേക്ക് വരുകയും വെള്ളം പതിയെ നീങ്ങി തുടങ്ങുകയും ചെയ്യും.

തുടർച്ചയായി ഇങ്ങനെ ചെയ്തുകൊണ്ടിരിക്കുമ്പോൾ അടഞ്ഞിരിക്കുന്ന വേസ്റ്റ് മുഴുവനും പുറത്തേക്ക് വരുന്നു. കയ്യിൽ ഗ്ലൗസ് ഉപയോഗിച്ച് വേണം ഇത് ചെയ്യുവാൻ. വളരെ എളുപ്പത്തിൽ ആരുടെയും സഹായമില്ലാതെ തന്നെ സിങ്കിലും വാഷ്ബേസിനിലും അടിഞ്ഞുകൂടിയിരിക്കുന്ന വേസ്റ്റ് പദാർത്ഥങ്ങൾ എല്ലാം നീക്കം ചെയ്യാവുന്നതാണ്. നിത്യജീവിതത്തിൽ വളരെയധികം സഹായകമാകുന്ന ചില ടിപ്പുകൾ ആണ് ഈ ചാനലിലെ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക.