വീട്ടിൽ കറ്റാർവാഴ ഉണ്ടെങ്കിൽ പാദങ്ങളിലെ വിണ്ടുകീറൽ എളുപ്പത്തിൽ മാറ്റാം…

സ്ത്രീ പുരുഷ ഭേദമന്യേ പലരും നേരിടുന്ന ഒരു സൗന്ദര്യ പ്രശ്നമാണ് കാലിലെ വിണ്ടുകീറൽ. ഇത് ഒരു സൗന്ദര്യ പ്രശ്നത്തിന് പുറമേ വളരെ വേദനയുണ്ടാക്കുന്നതും കൂടിയാണ്. കാലിലുണ്ടാകുന്ന വിണ്ടുകീറൽ കാൽപാദങ്ങൾ നിലത്ത് കുത്താൻ കഴിയാത്ത വിധം വേദനയ്ക്ക് കാരണമാകുന്നു. പാദങ്ങളിലെ വിണ്ടുകീറൽ അകറ്റുന്നതിന് വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു കിടിലൻ വീട്ടുവൈദ്യമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

അതിനായി പാദങ്ങൾ ചെറിയ ചൂടുള്ള വെള്ളത്തിൽ കുറച്ച് സമയം മുക്കി വയ്ക്കുക. അതിനുശേഷം ഒരു പാത്രത്തിൽ അല്പം എള്ള് എടുത്ത് അതിലേക്ക് കുറച്ചു പാൽ ഒഴിച്ച് കുതിർക്കുക. ഇവ രണ്ടും ചേർത്ത് ഒരു കിഴി രൂപത്തിൽ കെട്ടണം, ആ കിഴി ഉപയോഗിച്ച് വിണ്ടുകീറിലുള്ള ഭാഗങ്ങളിൽ നന്നായി ഉരച്ചു കൊടുക്കുക. അതിനുശേഷം കറ്റാർവാഴ ഉപയോഗിച്ച് തയ്യാറാക്കിയ ഓയിൽ വിണ്ട് കീറലുകൾ ഉള്ള ഭാഗത്തും കാൽപാദത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും നന്നായി തേച്ചു കൊടുക്കണം.

ദിവസവും രാത്രി കിടക്കുന്നതിനു മുൻപായി ഇത് ചെയ്യുക. കറ്റാർവാഴ ഓയിൽ തയ്യാറാക്കുന്നതിനും വീട്ടിൽ തന്നെ നട്ടുവളർത്തുന്ന കറ്റാർവാഴയെടുത്ത് അതിൻറെ മഞ്ഞ കറകളഞ്ഞ് ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക ഇവ നന്നായി മിക്സിയിൽ അരച്ചെടുത്ത് ഒരു ചീനച്ചട്ടിയിലേക്ക് മാറ്റുക. അതിലേക്ക് ആവശ്യത്തിന് അനുസരിച്ച് വെളിച്ചെണ്ണ കൂടി ഒഴിച്ചുകൊടുത്ത് നന്നായി തിളപ്പിച്ച് എടുക്കണം.

തൊട്ടുനോക്കുമ്പോൾ മണൽത്തരിയുടെ രൂപത്തിൽ ആകുന്നതാണ് ഇതിൻറെ ഭാഗം. ചൂടാറിയതിനു ശേഷം ഇവ അരിച്ചെടുത്ത് ചില്ല് പാത്രത്തിൽ സൂക്ഷിക്കാവുന്നതാണ്. കറ്റാർവാഴ ഓയിൽ കുട്ടികൾക്കും കുളിപ്പിക്കുന്നതിനായി ഉപയോഗിക്കാവുന്നതാണ്. പാദങ്ങളിലെ വിണ്ടുകീറൽ മാറ്റുന്നതിന് ഈ രീതി തുടർച്ചയായി കുറച്ചു ദിവസങ്ങൾ ചെയ്യാവുന്നതാണ്. ഇതിനെക്കുറിച്ച് അറിയുന്നതിന് വീഡിയോ കാണൂ.