വീട്ടിൽ ഇവയുണ്ടെങ്കിൽ ചർമ്മത്തിന്റെ യുവത്വം നിലനിർത്താൻ ഇനി വേറെ ക്രീമുകൾ വേണ്ട…

എന്നും ചെറുപ്പം ആയിരിക്കുവാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ എല്ലാവരും. എന്നാൽ പ്രായത്തെ പിടിച്ചു നിർത്താൻ ആർക്കും സാധിക്കില്ല എന്നതാണ് വാസ്തവം. ചില ആളുകൾ എത്ര പ്രായമായാലും അവരുടെ അഴകിനും ഷേപ്പിനും ഒന്നും യാതൊരു മാറ്റവും ഉണ്ടാകില്ല. 40 വയസ്സ് കഴിഞ്ഞു തുടങ്ങുമ്പോൾ തന്നെ ചർമ്മത്തിൽ ചുളിവുകളും നിറം മങ്ങലും നേരിടുന്നവരാണ് ഒട്ടുമിക്ക ആളുകളും.

ഇതിനെ ഒഴിവാക്കുവാനും എന്നും ചെറുപ്പം നിലനിർത്താനും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ജീവിതശൈലിയിലും ദൈനംദിന സൗന്ദര്യപരിപാലന മാർഗങ്ങളിലും കൊണ്ടുവരാൻ കഴിയുന്ന ചെറിയ മാറ്റങ്ങൾ യൗവനം നിലനിർത്താൻ ഏറെ ഗുണകരമാണ്. നമ്മുടെ പ്രായം പ്രതിഫലിക്കുന്നത് ചർമ്മത്തിലൂടെയാണ് അതിനാൽ ചർമ്മത്തിന് ആവശ്യമായ പോഷണം നൽകുവാൻ സാധിച്ചാൽ ഈ പ്രശ്നം പരിഹരിക്കാം.

രാസവസ്തുക്കൾ അടങ്ങിയ പല ഉൽപ്പന്നങ്ങളും ചർമ്മ സംരക്ഷണത്തിനായി വിപണിയിൽ ലഭ്യമാണ് എന്നാൽ ഇത്തരം ഉൽപ്പന്നങ്ങളിൽ അടങ്ങിയിരിക്കുന്ന കെമിക്കലുകൾ ചർമ്മത്തിന്റെ ആരോഗ്യത്തെ തന്നെ ദോഷകരമായി ബാധിക്കുന്നു. വിറ്റാമിൻ സി പോലുള്ള ആൻറി ഓക്സിഡന്റുകൾ അടങ്ങിയിട്ടുള്ള ക്രീമുകൾ തിരഞ്ഞെടുക്കുക. മൃതചർമ്മ കോശങ്ങളുടെ മുകളിലെ പാളികളെ നീക്കം ചെയ്യാൻ കഴിയുന്ന ആൽഫ ഹൈഡ്രോക്സി ആസിഡ് അടങ്ങിയ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതും നല്ലതാണ്.

പ്രായമാകുന്നത് അനുസരിച്ച് ശരീരത്തിൽ നിന്നും മുഖത്തുനിന്നും നഷ്ടപ്പെടുന്ന തിളക്കത്തിൽ തിരികെ പിടിക്കുവാൻ ടാനിങ് ക്രീമുകൾ ഗുണം ചെയ്യും. ആരോഗ്യകരമായ ഭക്ഷണരീതി ചർമ്മത്തിനും ശരീരത്തിനും ഏറ്റവും പ്രധാനമാണ്. പ്രകൃതിദത്തമായ രീതിയിൽ വീട്ടിൽ തന്നെ ലഭ്യമാകുന്ന ചില വസ്തുക്കൾ ഉപയോഗിച്ച് മുഖസൗന്ദര്യം വർദ്ധിപ്പിക്കുവാനും യുവത്വം നിലനിർത്തുവാനും കഴിയും അത്തരത്തിലുള്ള ചില ടിപ്പുകൾ ഈ വീഡിയോയിലൂടെ പരിചയപ്പെടാം. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ കാണൂ.