നിറങ്ങളിൽ സാധാരണമായി കാണപ്പെടുന്ന ഒരു സസ്യമാണ് മുക്കുറ്റി. നിരവധി ഔഷധഗുണങ്ങളാൽ സമ്പന്നമാണ് ഇത്. നിലം തെങ്ങ്, ജലപുഷ്പം, തീന്താനഴി, ലജ്ജാലു എന്നിങ്ങനെ പല പേരിലും മുക്കുറ്റി കേരളത്തിൽ അറിയപ്പെടുന്നു. വിത്തുകൾ മണ്ണിൽ വീണ് മഴപെയ്യുമ്പോൾ മുളയ്ക്കുന്നു. ഒരു വർഷക്കാലമാണ് ഇതിൻറെ ആയുസ്സ്. കർക്കിടക മാസത്തിൽ മുക്കുറ്റി ചാന്ത് തൊടുന്നത് വളരെ ഐശ്വര്യപൂർവ്വമായി കണക്കാക്കുന്നു.
അതുകൊണ്ട് തന്നെ ഈ സസ്യത്തെ വളരെ ദൈവിക പൂർവ്വമായിട്ടാണ് കാണുന്നത്. കുറി അരച്ചു തൊടുന്ന ഭാഗം നാഡികൾ സമ്മേളിക്കുന്ന ഇടമാണ് ഇവിടെ മുക്കുറ്റിയുടെ കുറി തൊട്ടാൽ ആ ഭാഗം ഉത്തേജിക്കപ്പെടുകയും ആരോഗ്യകരമായ ഏറെ ഗുണങ്ങൾ ലഭിക്കുകയും ചെയ്യുന്നു.ആയുർവേദ പ്രകാരം ത്രിദോഷങ്ങളായ കഫം പിത്തം വാദം എന്നീ രോഗങ്ങൾക്ക് വളരെ ഫലപ്രദമാണ്.
മുക്കുറ്റി ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ പ്രമേഹം തടയാൻ സാധിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ ഏറെ ഗുണം ചെയ്യുന്നു. മുക്കുറ്റി അരച്ച് അതിന്റെ നീര് മുറിവിൽ പുരട്ടിയാൽ വളരെ പെട്ടെന്ന് തന്നെ മുറിവ് ഉണങ്ങി കിട്ടും. മുക്കുറ്റി സമൂലം അരച്ച് അതിൻറെ നീര് കുടിച്ചാൽ വൃക്കയിലെ കല്ലുകൾ അലിഞ്ഞു പോകുന്നു.
രക്തശുദ്ധി വരുത്തുന്നതിനും ഇത് ഏറെ ഗുണം ചെയ്യുന്നു. വൈറസ് സംബന്ധമായ എല്ലാ പ്രശ്നങ്ങളും മാറ്റുന്നതിനും മലശോധനവും ഉണ്ടാകുന്നതിനും മുക്കുറ്റി ഏറെ ഗുണം ചെയ്യുന്നതാണ്. പ്രസവാനന്തരം സ്ത്രീയുടെ ആരോഗ്യത്തിനായി മുക്കുറ്റിയുടെ ഇലയും ശർക്കരയും പച്ചരിയും ചേർത്ത് കുറുക്ക് ഉണ്ടാക്കി കഴിക്കുന്നത് ഏറ്റവും നല്ലതാണ്. ആരോഗ്യഗുണങ്ങളാൽ സമ്പന്നമായ ഈ സസ്യത്തെ ഇന്നത്തെ തലമുറയ്ക്ക് വലിയ പരിചയമില്ല എന്നതാണ് വാസ്തവം. ഇതിൻറെ മറ്റു ഗുണങ്ങൾ അറിയുന്നതിന് വീഡിയോ മുഴുവനായും കാണുക.