ഈ സസ്യത്തിന്റെ ഗുണങ്ങൾ അറിഞ്ഞാൽ ഇനി ആരും ഇത് പിഴുതെറിയില്ല, ചൊറിയണം എന്ന അത്ഭുത സസ്യം…

നമുക്ക് ചുറ്റുമുള്ള പല സസ്യങ്ങൾക്കും നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ട് എന്നാൽ ഇന്നത്തെ തലമുറയ്ക്ക് അതൊന്നും അറിയില്ല എന്നതാണ് വാസ്തവം. വൈദ്യശാസ്ത്രം ഇത്രയൊന്നും വികസിക്കാത്ത കാലത്ത് ഇത്തരം ചെടികളാണ് ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും രോഗങ്ങളെ പൂർണ്ണമായും ഇല്ലാതാക്കുന്നതിനും ഉപയോഗിച്ചിരുന്നത്. അത്തരത്തിൽ നിരവധി ആരോഗ്യഗുണങ്ങളാൽ സമ്പന്നമായ ഒരു സസ്യമാണ് ചൊറിയണം അഥവാ കൊടുത്തുവ.

ഈ സസ്യത്തെ കടിയൻ തുമ്പ എന്നും വിളിക്കുന്നു. മഴക്കാലത്താണ് ഇത് കൂടുതലായി വളരുന്നത് ഇതിൻറെ ഇലകൾ ദേഹത്ത് സ്പർശിച്ചാൽ അസ്വസ്ഥത ഉണ്ടാകും ആരോഗ്യപരമായ ഗുണങ്ങൾ എടുത്താൽ മികച്ച ഒന്നു തന്നെയാണ് ഇത്. ഇതിൻറെ ഇലകൾ ചെറിയ ചൂടുവെള്ളത്തിൽ ഇട്ടാൽ ചൊറിച്ചിൽ എളുപ്പത്തിൽ മാറിക്കിട്ടും. ഔഷധസസ്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നു കൂടിയാണിത്.കർക്കിടക കാലത്ത് പത്തില തോരനിൽ കൊടുത്തൂവ ഉപയോഗിക്കുന്നു.

ശരീരത്തിലെ ടോക്സിനുകൾ നീക്കം ചെയ്യാൻ സഹായിക്കുന്ന ഒന്നാണ് ഈ സസ്യം. ശരീരത്തിൽ അടിഞ്ഞുകൂടുന്ന ടോക്സിനുകൾ പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ വരുത്തി വയ്ക്കുന്നു ഇതിന് നല്ലൊരു പരിഹാരം കൂടിയാണിത്. കരൾ വൃക്ക എന്നീ അവയവങ്ങൾ ശുദ്ധീകരിക്കുന്നതിനും രക്തശുദ്ധി വരുത്തുന്നതിനും രക്തദോഷ്യം വഴിയുള്ള ചർമ്മ ആരോഗ്യ പ്രശ്നങ്ങൾ പൂർണ്ണമായി അകറ്റുന്നതിനും ഇത് നല്ലൊരു മരുന്നാണ്.

ഇതിൽ ധാരാളമായി കാൽസ്യം അടങ്ങിയിരിക്കുന്നു അത് എല്ലുകൾക്കും പല്ലുകൾക്കും വളരെ ഗുണം ചെയ്യുന്നു. അയൺ സമ്പുഷ്ടമായ ഈ സസ്യം വിളർച്ച പോലുള്ള പ്രശ്നങ്ങൾ പൂർണമായും മാറ്റുന്നതിനാൽ സഹായകമാകും. എന്നാൽ യാതൊരു പരിചരണവും ഇല്ലാതെ വളരുന്ന ഈ ചെടിയുടെ ഗുണങ്ങൾ ഏറെയാണ്. സാധാരണയായി നമ്മൾ പിഴുതെറിയുന്ന ഒരു സസ്യം കൂടിയാണിത്. ഇതിൻറെ കൂടുതൽ ഗുണങ്ങളും ഉപയോഗ രീതികളും മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കാണൂ.