ഇതറിഞ്ഞാൽ നിങ്ങൾ ഒരിക്കലും മറ്റു വഴികൾ നോക്കില്ല, അടിപൊളി സൂത്രങ്ങൾ…

ദൈനംദിന ജീവിതത്തിൽ യൂസ്ഫുൾ ആകുന്ന നമുക്ക് അറിയാത്ത നിരവധി എളുപ്പവഴികൾ ഉണ്ട്. അത്തരത്തിലുള്ള ചില ടിപ്പുകൾ ആണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. പുതിയ പാത്രങ്ങളും മറ്റും വാങ്ങിക്കുമ്പോൾ അതിൽ സ്റ്റിക്കറുകൾ കാണാറുണ്ട്. നമ്മൾ കൈ വെച്ച് പറിച്ചു കളയുമ്പോൾ അവ പൂർണ്ണമായും പോകാറില്ല. എന്നാൽ നല്ല വീതിയിലുള്ള ടേപ്പ് അതിൻറെ മുകളിലായി ഒട്ടിച്ച് കൊടുത്തതിനു ശേഷം വലിച്ചെടുക്കുക.

എളുപ്പത്തിൽ തന്നെ സ്റ്റിക്കർ പറഞ്ഞ് പോരും. പശയുടെ അംശം ഇനിയും ഉണ്ടെങ്കിൽ അതിനു മുകളിലായി വിനാഗിരി ഒഴിച്ചുവെച്ച് കുറച്ച് സമയത്തിന് ശേഷം തുടച്ചു കളയാവുന്നതാണ്. ടേപ്പ് ഇല്ലാത്തവർക്ക് പുതുതായി വാങ്ങിക്കുന്ന വസ്തുക്കളിൽ ഉണ്ടാകുന്ന സ്റ്റിക്കർ മാറ്റുന്നതിന് മറ്റൊരു വഴി കൂടിയുണ്ട്. അതിനായി സ്റ്റിക്കർ ഉള്ള ഭാഗം നന്നായി ചൂടാക്കുക, അതിനുശേഷം വേഗത്തിൽ തന്നെ പറിച്ചു കളയാവുന്നതാണ്.

ചില പാത്രങ്ങൾ തുറക്കാനായി വളരെ ബുദ്ധിമുട്ടായിരിക്കും. പ്രത്യേകിച്ചും കുട്ടികൾക്കാണെങ്കിൽ അവർ സ്കൂളിലേക്ക് കൊണ്ടുപോകുന്ന ലഞ്ച് ബോക്സും മറ്റും തുറക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ടാവാറുണ്ട്. ഇതിന് പരിഹാരമായി മുടിയുടെ അടയ്ക്കുന്ന ഭാഗത്ത് കുറച്ചു വെളിച്ചെണ്ണ തൊട്ടു കൊടുത്താൽ മതിയാകും. ചുറ്റിലും വെളിച്ചെണ്ണ തൊട്ടുകൊടുക്കരുത് അങ്ങനെ ചെയ്താൽ പാത്രം തുറന്നു പോകും.

ചില സന്ദർഭങ്ങളിൽ ബാഗുകളിലെ സിബ്ബ് സ്റ്റക്ക് ആയി നിൽക്കാറുണ്ട്. വീട്ടിൽ ആണെങ്കിൽ എണ്ണയോ വാസിലിനോ ഉപയോഗിച്ചാൽ അത് ശരിയാവും. എന്നാൽ സ്കൂളിൽ വച്ചാണ് ഇങ്ങനെ സംഭവിക്കുന്നത് എങ്കിൽ നമുക്ക് പെൻസിൽ ഉപയോഗിച്ച് സിബിന് മുകളിലായി നന്നായി വരച്ചു കൊടുക്കുക. ഇങ്ങനെ ചെയ്താൽ പെട്ടെന്ന് തന്നെ സ്റ്റക്ക് നീങ്ങി കിട്ടും. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.