യൂറിക്കാസിഡ് കുറയ്ക്കണമെങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ, ഈ ഭക്ഷണങ്ങൾ പൂർണ്ണമായി ഒഴിവാക്കിയാൽ മതി…

ഇന്നത്തെ കാലത്ത് പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് യൂറിക് ആസിഡ് വർദ്ധനവ്. മനുഷ്യരിൽ പ്യൂരിൻ എന്ന പ്രോട്ടീനിന്റെ ദഹനപ്രക്രിയയുടെ ഭാഗമായി ലഭിക്കുന്ന ഒരു ഉത്പന്നമാണ് യൂറിക് ആസിഡ്. ഈ പ്രക്രിയയിൽ എന്തെങ്കിലും തടസ്സം വരുമ്പോൾ അല്ലെങ്കിൽ യൂറിക് ആസിഡിന്റെ അളവ് കൂടുന്ന രീതിയിലുള്ള ഭക്ഷണം കഴിക്കുകയോ ചെയ്യുമ്പോഴാണ് രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ് വർദ്ധിക്കുന്നത്.

ദിവസവും ഉല്പാദിപ്പിക്കുന്ന ഏകദേശം 70% ത്തോളം യുറേറ്റ് പുറന്തള്ളപ്പെടുന്നത് വൃക്കയിലൂടെയാണ് എന്നാൽ വൃക്കയുടെ പ്രവർത്തനത്തിൽ എന്തെങ്കിലും തകരാറുകൾ നേരിട്ടാൽ അത് യൂറിക് ആസിഡിന്റെ വർദ്ധനവിന് കാരണമാകും. കൃത്യമായി യൂറിക് ആസിഡ് മൂത്രത്തിലൂടെ പോകാത്ത അവസ്ഥകളിലും അത് വർദ്ധിക്കുന്നു.ഈ അവസ്ഥയെ ഹൈപ്പർയൂറിസേമിയ എന്ന് പറയുന്നു. പെരുവിരലുകളിൽ ഉണ്ടാകുന്ന വീക്കം, സന്ധിവേദന, സന്ധിവാതം, മുട്ടുവേദന, മൂത്രശയത്തിലെ കല്ല്.

എന്നിവയെല്ലാമാണ് ഇതുമൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ. ചില ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് യൂറിക് ആസിഡ് വർധിക്കുവാൻ കാരണമായിത്തീരുന്നു.പ്രധാനമായും അവയവ മാംസങ്ങൾ യൂറിക് ആസിഡ് വർദ്ധിക്കുന്നതിന് കാരണമായി മാറുന്നു. സോഡാ പോലുള്ള പാനീയങ്ങളും ഇത് വർദ്ധിക്കുന്നതിന് കാരണമാകും. അയല, ട്യൂണ എന്നീ മത്സ്യങ്ങളും, റിഫൈൻഡ് ഷുഗർ അടങ്ങിയ ബേക്കറി പദാർത്ഥങ്ങളും, നിർജലീകരണവും.

മദ്യപാനവും എല്ലാം യൂറിക് ആസിഡിന്റെ വർദ്ധനവിന് കാരണമാകുന്നതാണ്.വൈറ്റമിൻ സി അടങ്ങിയ ഓറഞ്ച് നാരങ്ങ പോലുള്ള പഴങ്ങൾ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുക. ഇതും യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കുവാൻ സഹായകമാകുന്നു. നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വളരെ ഗുണം ചെയ്യും.ശരീരത്തിന്റെ ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ട ഒന്നാണ് ധാരാളം വെള്ളം കുടിക്കുക എന്നത്. ശരീരത്തിന് നിർജലീകരണം സംഭവിക്കാതെ ശ്രദ്ധിക്കുക. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കാണുക.