ഭക്ഷണം കഴിച്ച ഉടൻ ടോയ്ലറ്റിൽ പോകണം എന്ന തോന്നൽ അവഗണിക്കരുത് ഇതൊരു രോഗമാണ്…

ദഹന വ്യവസ്ഥയെ ബാധിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് ഇറിറ്റബിൾ ഭവല്‍ സിൻഡ്രം. ഇന്നത്തെ തെറ്റായ ജീവിതക്രമം മൂലം ഇത് എല്ലാ പ്രായക്കാരിലും ഒരുപോലെ വ്യാപകമായി കണ്ടുവരുന്നു. ചിട്ടയായ ജീവിതശൈലി പിന്തുടരുന്ന അതിലൂടെ മാത്രമേ ഇതിനെ പ്രതിരോധിക്കുവാൻ സാധിക്കുകയുള്ളൂ. ഭക്ഷണക്രമം, ഭക്ഷണരീതി, ഉറക്കം, വ്യായാമം, മാനസിക സമ്മർദ്ദം തുടങ്ങിയ ദൈനംദിന പ്രവർത്തനങ്ങളിലെ.

താളമില്ലായ്മയിൽ നിന്നാണ് പ്രധാനമായും ഈ പ്രശ്നം പിടിപെടുന്നത്. മലബന്ധം അല്ലെങ്കിൽ വയറിളക്കം ഇവ രണ്ടും ഇടയ്ക്കിടയ്ക്ക് കാണുന്നുവെങ്കിൽ അത് ഐപിഎസിന്റെ സൂചനയാണ്. ഇടയ്ക്കിടെ ടോയ്‌ലറ്റിൽ പോകണം എന്ന തോന്നൽ, ഭക്ഷണം കഴിച്ച ഉടൻ ഉണ്ടാകുന്ന ഇത്തരം തോന്നലുകൾ, വയറുവേദന, വയറ്റിൽ കൊളുത്തി പിടിക്കുന്ന സമാനമായ അനുഭവം, അസിഡിറ്റി, പുളിച്ചുതികട്ടൽ, വയറു വീർക്കൽ തുടങ്ങിയവയെല്ലാം ഐബിഎസിന്റെ ലക്ഷണമാണ്.

ചില തരത്തിലുള്ള ഭക്ഷണങ്ങൾ ഐബിഎസ് ഉണ്ടാവുന്നതിന് കാരണമായി തീരുന്നു അത്തരം ഭക്ഷണങ്ങൾ ഒഴിവാക്കുകയല്ലാതെ മറ്റൊരു പരിഹാരം വേറെയില്ല. ഇത് വയറിന് മാത്രം ബാധിക്കുന്ന ഒരു പ്രശ്നമല്ല പലതരത്തിലാണ് ഇതിൻറെ ബുദ്ധിമുട്ടുകൾ വരുന്നത് വിഷാദം, ഉൽക്കണ്ഠ എന്നിവയെല്ലാം ഐ ബി എസ് ഉള്ളവരിൽ കണ്ടുവരുന്നുണ്ട്. മിക്ക ആളുകൾക്കും ഭക്ഷണക്രമത്തിലും വ്യായാമത്തിലും സമ്മർദ്ദ നിലയിലും ചില മാറ്റങ്ങൾ വരുത്തിയാൽ.

ഐബിഎസ് ലക്ഷണങ്ങൾ നിയന്ത്രിക്കുവാൻ സാധിക്കും. ഈ രോഗാവസ്ഥയുള്ള വ്യക്തികളിൽ ചില അസാധാരണ ലക്ഷണങ്ങൾ ഉണ്ടാവുന്നുണ്ട്. പ്രധാനമായും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ ഉണ്ടാവുന്ന വേദനകൾ തലവേദന, നടുവേദന, പേശി വേദന എന്നിങ്ങനെ. ഈ അവസ്ഥ തുടക്കത്തിൽ തന്നെ തിരിച്ചറിയുവാൻ സാധിച്ചാൽ ഒരു പരിധി വരെ സങ്കീർണ്ണതകൾ ഒഴിവാക്കുവാൻ സാധിക്കും. ഈ രോഗാവസ്ഥയെ കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.