കായ അരിയുമ്പോൾ കയ്യിൽ കറപിടിച്ചാൽ ഉടൻതന്നെ ഇങ്ങനെ ചെയ്യൂ, കറ കളയാൻ ഉഗ്രൻ വഴി…

നമ്മൾ പലപ്പോഴും നേരിടുന്ന ഒരു പ്രശ്നമാണ് പച്ചക്കായ അരിയുമ്പോൾ കൈകളിൽ ഉണ്ടാകുന്ന കറ. അതിനുള്ള നല്ലൊരു കിടിലൻ പരിഹാരമാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. പച്ചക്കായ തൊലി കളഞ്ഞ് അത് അരിഞ്ഞെടുക്കുമ്പോൾ കൈകളിൽ നല്ലവണ്ണം കറപറ്റാറുണ്ട്. സോപ്പിട്ട് കഴുകിയാലും കുളിച്ചാലും പോലും ഈ കറകൾ വേഗത്തിൽ പോവുകയില്ല.

ചില ആളുകൾ കായയുടെ മേലത്തെ തൊലി മാത്രമേ കളയുകയുള്ളൂ എന്നാൽ ചിലർ നല്ല കട്ടിയോടെ തന്നെ തൊലികൾ കളയും. ചിലർ അത് കട്ടിംഗ് ബോർഡ് ഉപയോഗിച്ച് മുറിക്കും. എന്നാൽ ചില ആളുകൾ കൈകൊണ്ട് തന്നെയാണ് മുറിക്കാറ്. പ്രത്യേകിച്ചും പ്രായമായ ആളുകൾ കായ കൈകൊണ്ട് തന്നെയാണ് മുറിക്കുക. രണ്ട് രീതിയിലും കൈകളിൽ കറ പറ്റാം. കറ കളയാനായി ഒരു ബൗളിൽ അല്പം ഉപ്പ് ഇട്ടു കൊടുക്കുക.

ഉപ്പിലേക്ക് കുറച്ചു നാരങ്ങാ നീര് കൂടി ചേർത്തു കൊടുക്കണം. ഇവ രണ്ടും നന്നായി യോജിപ്പിച്ച് ഇളക്കി കറ പറ്റിയ കൈകളിൽ തേച്ചു കൊടുക്കുക. കുറച്ചു സമയം അത് ഉപയോഗിച്ച് നന്നായി കൈകൾ മസാജ് ചെയ്യുക. കായ അരിയുന്നതിനു മുൻപ് വെളിച്ചെണ്ണ കൈകളിൽ പുരട്ടി അരിയുന്നത് കൂടുതൽ കറ പറ്റാതിരിക്കുവാൻ സഹായകമാകും.

കൂടുതലായി കറപിടിച്ച ഭാഗങ്ങളിൽ മിക്സ് ഉപയോഗിച്ച് നന്നായി സ്ക്രബ് ചെയ്തു കൊടുക്കണം. അതിനുശേഷം വെള്ളം ഉപയോഗിച്ച് കൈകൾ കഴുകുക. കറപിടിക്കുന്ന ഏതൊരു പച്ചക്കറിയും പഴവും മുറിച്ചതിനു ശേഷം ഈ രീതി ഉപയോഗിച്ച് കറ കളയാവുന്നതാണ്. സോപ്പ് ഉപയോഗിച്ച് ഒരുപാട് സമയം കൈകൾ കഴുകി ഇനി ബുദ്ധിമുട്ടേണ്ട. ഈയൊരു ടിപ്പ് പരീക്ഷിച്ചു നോക്കാവുന്നതാണ്.