കാലുകളിലെ ഞരമ്പുകളിൽ ഈ മാറ്റങ്ങൾ കാണുന്നവർ സൂക്ഷിക്കുക, ഈ രോഗം നിസാരമല്ല…

പ്രായഭേദമന്യേ പലരും നേരിടുന്ന ഒരു ആരോഗ്യപ്രശ്നമാണ് വെരിക്കോസ് വെയിൻ. ചില ആളുകളിൽ ഇത് ഒരു സൗന്ദര്യ പ്രശ്നമായി കാലങ്ങളോളം നിലനിൽക്കുന്നു. കാലിലെ വെയിനുകൾ തടിച്ച് വീർത്ത് കെട്ടുപിണഞ്ഞ പാമ്പുകളെ പോലെ കാണപ്പെടുന്ന ഒരു അവസ്ഥയാണ് ഇത്. വളരെയധികം ആളുകളിൽ ഈ രോഗാവസ്ഥ കണ്ടുവരുന്നു. കാലിലുണ്ടാകുന്ന വേദന, തൊലിയിലെ മാറ്റങ്ങൾ, വ്രണങ്ങൾ, എപ്പോഴും കാൽ കഴപ്പ്.

കാലിലെ തൊലി കറുത്ത് കട്ടിയായി വരിക, മുറിവുകൾ ഉണ്ടായാൽ ഉണങ്ങാൻ താമസം തുടങ്ങിയ പ്രശ്നങ്ങളാണ് വെരിക്കോസ് വെയിൻ മൂലം സാധാരണയായി കാണപ്പെടുന്നത്. ചില സന്ദർഭങ്ങളിൽ ഈ വെയിലുകൾ പൊട്ടി രക്തസ്രാവം വരെ ഉണ്ടാവാം. ശരീരത്തിൻറെ വിവിധ ഭാഗങ്ങളിലേക്ക് ഹൃദയത്തിൽ നിന്നും എത്തുന്ന രക്തത്തിലെ ഓക്സിജൻ സ്വീകരിച്ച ശേഷം.

തിരികെ ഹൃദയത്തിലേക്ക് എത്തിക്കുന്ന രക്തക്കുഴലുകൾ ആണ് സിരകൾ ഇവയിലെ രക്തപ്രവാഹം എപ്പോഴും ഹൃദയത്തിൻറെ ഭാഗത്തേക്ക് ആയിരിക്കും എന്നാൽ കൈകാലുകളിൽ നിന്നുള്ള രക്തം തിരികെ എത്തുന്നത് മസിൽ പമ്പിങ് മൂലമാണ്. ഇങ്ങനെ കയറുന്ന രക്തം താഴേക്ക് വരാതിരിക്കാൻ വെയിനുകളിൽ ചില വാൽവുകൾ ഉണ്ട്. ഇവ രക്തം താഴേക്ക് വീഴാതെ പിടിച്ചുനിർത്തുന്നു. ഈ വാൽവുകൾക്ക് വരുന്ന പ്രശ്നമാണ് വെരിക്കോസ് വെയിനിന്റെ പ്രധാന കാരണം.

ഇത് ഉണ്ടാവുന്നതിനുള്ള കാരണങ്ങൾ പലതാണ്. സ്ഥിരമായി നിന്ന് ജോലി ചെയ്യുക, അമിതവണ്ണം, ഗർഭാവസ്ഥ , പാരമ്പര്യം എന്നിവയാണ് ഇതിൻറെ പ്രധാന കാരണങ്ങൾ. ഗർഭാവസ്ഥയിൽ ഉണ്ടാകുന്ന വെരിക്കോസ് പ്രസവശേഷം മാറുന്നതാണ് ഇതിന് യാതൊരു ചികിത്സയും ആവശ്യമില്ല. അമിതവണ്ണം ഉള്ളവർ ഭാരം നിയന്ത്രിക്കുന്നതിന് ജീവിതരീതിയിൽ ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. ഈ രോഗാവസ്ഥയെ കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.