നമ്മുടെ വീട്ടിലെ ഒഴിവാക്കാൻ സാധിക്കാത്ത ഒന്നാണ് അലക്കുകല്ല്. വസ്തുപ്രകാരം വീട്ടിൽ വയ്ക്കുന്ന ഓരോ വസ്തുക്കൾക്കും പ്രത്യേക സ്ഥാനമുണ്ട്. അത്തരത്തിൽ വീട്ടിൽ വയ്ക്കുന്ന അലക്ക് കല്ലിനും കണ്ടെത്തേണ്ടതുണ്ട്. ഇന്നത്തെ കാലത്ത് അലക്ക് കല്ലിന് പകരം നമ്മൾ ഉപയോഗിക്കുന്ന ഒന്നാണ് വാഷിംഗ് മെഷീൻ. ഇത് വയ്ക്കുന്നതിനും വീട്ടിൽ കൃത്യമായ വാസ്തു സ്ഥാനം ഉണ്ട്.
ശരിയായ സ്ഥാനത്താണ് നമ്മൾ വയ്ക്കുന്നതെങ്കിൽ അതിൻറെതായ അഭിവൃദ്ധിയും നേട്ടവും കൈവരിക്കുവാൻ സാധിക്കും. ഒരു കാരണവശാലും വയ്ക്കാൻ പാടില്ലാത്ത സ്ഥാനത്താണ് നമ്മൾ അലക്ക് കല്ല് നമ്മൾ വയ്ക്കുന്നതെങ്കിൽ അത് ഒരുപാട് ദുഃഖവും ദുരിതവും ഉണ്ടാവുന്നതിന് കാരണമായി തീരുന്നു. അലക്ക് കല്ല് സ്ഥാനം തെറ്റി വെച്ചാൽ ഉണ്ടാവുന്ന ദോഷങ്ങൾ നിരവധിയാണ്.
രോഗ ദുരിതങ്ങൾ ആ വീട്ടിൽ നിന്നും വിട്ടൊഴിയില്ല, സന്താന ക്ലേശം ഉണ്ടാകും, മനസ്സമാധാന കുറവ്, ദാരിദ്ര്യം വിട്ടൊഴിയില്ല, തുടങ്ങി ഇത്രയും ദോഷങ്ങളാണ് അലക്ക് കല്ലിൻറെ സ്ഥാനം തെറ്റുമ്പോൾ ഉണ്ടാകുന്നത്. വസ്തുപ്രകാരം നമുക്ക് 8 ദിക്കുകളാണ് ഉള്ളത്. വടക്ക് കിഴക്കേ മൂല, തെക്ക് പടിഞ്ഞാറേ മൂല അഥവാ കന്നിമൂല, അടുത്തത് തെക്ക് കിഴക്കേ മൂലയാണ് ഇതിനെ അഗ്നികോൺ എന്നാണ് പറയുന്നത്.
ഈ മൂന്ന് ദിശകളിലും ഒരു കാരണവശാലും അലക്കു കല്ല് വെക്കാൻ പാടുള്ളതല്ല. വീടിൻറെ കിഴക്ക് ഭാഗത്തും വടക്കുഭാഗത്തും വാഷിംഗ് മെഷീൻ അല്ലെങ്കിൽ അലക്ക് കല്ല് വയ്ക്കുന്നത് വളരെ ദോഷകരമായിട്ടുള്ള കാര്യമാണ്. അലക്ക് കല്ല് വയ്ക്കാൻ ഏറ്റവും ഉചിതമായ സ്ഥാനം വീടിൻറെ വടക്ക് പടിഞ്ഞാറെ ദിക്കാണ്. ഏറ്റവും നല്ല സ്ഥാനം അതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.