കാക്കയ്ക്ക് ഈ രീതിയിൽ ആഹാരം കൊടുത്തു നോക്കൂ ജീവിതത്തിലെ ദുഃഖ ദുരിതങ്ങൾ ഒഴിഞ്ഞു പോകും…

നമ്മുടെ എല്ലാവരുടെയും വീട്ടിലേക്ക് വരുന്ന ഒരു പക്ഷിയാണ് കാക്ക. കാക്കയെ ഭൂമിയിലുള്ള ഒരു പക്ഷി ആയിട്ടല്ല ഗരുഡപുരാണം വിശേഷിപ്പിക്കുന്നത്. പിതൃ ലോകത്ത്)നിന്നും വരുന്ന ഒരു പക്ഷിയാണ് കാക്ക. നമ്മുടെ പൂർവികമാരുടെ ദൂതുമായി ഭൂമിയിലേക്ക് എത്തുന്ന ഒരു പക്ഷി കൂടിയാണ് കാക്ക. യെമലോകത്തിന്റെ കവാടത്തിൽ കാക്ക ഇരിക്കുന്നു എന്നാണ് വിശ്വാസം.

അതുകൊണ്ടുതന്നെയാണ് നമ്മുടെ പൂർവികന്മാർ പറയുന്നത് കാക്കയെ ഉപദ്രവിക്കരുത് എന്നും കാക്കയ്ക്ക് ഭക്ഷണം കൊടുക്കണമെന്നും. അതുകൊണ്ടുതന്നെയാണ് കാക്കയെ കുറിച്ചുള്ള ഒരുപാട് രീതിയിലുള്ള ശാസ്ത്രം നിലനിൽക്കുന്നത്. കാക്കയ്ക്ക് ആഹാരം കൊടുക്കുന്നത് വഴി നാലു ഗുണങ്ങളാണ് ഉള്ളത്. ഒന്നാമത്തെ ശനി പ്രീതി ഉണ്ടാകും. ശനി പ്രീതി ഉണ്ടായാൽ മാത്രമേ നമ്മുടെ ജീവിതത്തിൽ നിന്ന് കഷ്ടപ്പാടും ദുരിതങ്ങളും ഒഴിയുകയുള്ളൂ.

രണ്ടാമത്തേത്, പിതൃ പ്രീതി ഉണ്ടാകും. മൂന്നും നാലും രോഗ ദുരിതങ്ങളും അകാല മൃത്യുവും നമ്മുടെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കും. വിഷ്ണുപുരാണവും ഗരുഡ പുരാണവും പറയുന്നത് കാക്കയ്ക്ക് ആഹാരം നൽകണം എന്നാണ്. അത്രയധികം ശ്രേഷ്ഠം ആയിട്ടുള്ള ഒരു പക്ഷിയാണ് കാക്ക. നമ്മുടെ ജീവിതത്തിലെ എല്ലാ ദുഃഖ ദുരിതങ്ങളും അകലുവാൻ കാക്കയ്ക്ക് ആഹാരം കൊടുക്കുകയും കാക്കയെ ഉപദ്രവിക്കുകയും ചെയ്യരുത്.

വീട്ടിലെ വേസ്റ്റ് എല്ലാം കൂടി ഒരു പാത്രത്തിലിട്ട് കാക്കയ്ക്ക് ആഹാരം കൊടുക്കുന്നതുകൊണ്ട് യാതൊരു ഗുണവും ഉണ്ടാവുകയില്ല. കാക്കയ്ക്ക് ആഹാരം കൊടുക്കുന്നതിന് ഒരു പ്രത്യേക രീതിയുണ്ട് അതുപോലെ ചെയ്താൽ മാത്രമേ ഗുണം ലഭിക്കുകയുള്ളൂ. എല്ലാവരും ചോറ് എടുക്കുന്നതിന് മുൻപായി ഒരു ഇലയിലോ പാത്രത്തിലോ അല്പം ചോറ് എടുത്ത് അതിലേക്ക് അല്പം കറി കൂടി ചേർത്ത് കാക്കയ്ക്ക് നൽകാവുന്നതാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.