ഡയറ്റിൽ ഇവ ഉൾപ്പെടുത്തു, ജീവിതത്തിൽ പല രോഗങ്ങളും നിങ്ങളെ അടുക്കില്ല…

ആരോഗ്യകരമായ ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ ആരോഗ്യകരമായ ഭക്ഷണക്രമം കൂടിയേ തീരൂ. ആരോഗ്യകരമായ ഭക്ഷണ രീതി എന്നു പറയുമ്പോൾ പലവിധ പോഷകങ്ങളും ഉറപ്പുവരുത്തുന്ന, അനാവശ്യ ഘടകങ്ങളെ മാറ്റിനിർത്തി കൊണ്ടുള്ള സമഗ്രമായ ഭക്ഷണരീതിയാണ്. ആരോഗ്യകരമായ ജീവിതത്തിന് ഏതുതരത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കണം, എത്രാ അളവിൽ കഴിക്കണം, ഏതൊക്കെ സമയങ്ങളിൽ കഴിക്കണം തുടങ്ങിയ കാര്യങ്ങളൊക്കെ ശ്രദ്ധിക്കേണ്ടത് ഉണ്ട്.

ആരോഗ്യകരമായ ഭക്ഷണങ്ങൾ എന്തെല്ലാമാണെന്ന് നമുക്ക് നോക്കാം. പൊടിക്കാതെ തന്നെയുള്ള ധാന്യങ്ങളാണ് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പ്രധാന ഘടകം. ധാന്യങ്ങളിൽ ധാരാളമായി പോഷകങ്ങളും നാരുകളും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് ഇവ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ് എന്നു പറയുന്നത്. ആരോഗ്യകരമായ കൊഴുപ്പ്, ആൻറിഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ നട്ട്സ് ദിവസവും കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്താൻ ഏറെ ഉത്തമമാണ്.

സീസണലായി ലഭ്യമാകുന്ന പഴങ്ങളും പച്ചക്കറികളും ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്. പേശികളുടെ വളർച്ചയ്ക്ക് ഏറ്റവും അധികം ആശ്രയിക്കാവുന്ന മാംസാഹാരങ്ങളെയാണ് അതുകൊണ്ടുതന്നെ വിവിധയിനം ഇറച്ചികൾ മിതമായ അളവിൽ കഴിക്കുന്നത് കൊണ്ട് യാതൊരു തെറ്റുമില്ല. റെഡ്മീറ്റിനേക്കാൾ ഏറ്റവും ഉത്തമം വൈറ്റ് മീറ്റ് ആണ്. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കാൽസ്യം.

കാൽസ്യത്തിന്റെ പ്രധാന ഉറവിടമായി കണക്കാക്കുന്ന പാലും പാലുൽപന്നങ്ങളും കഴിക്കുന്നത് ഏറെ ഉത്തമമാണ്. പ്രോട്ടീൻ, ഫൈബർ എന്നിവയെല്ലാം ലഭിക്കുന്നതിന് പയർ വർഗ്ഗങ്ങൾ പരിപ്പുകൾ എന്നിവ ദൈനംദിന ജീവിതത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. ഏതു ഭക്ഷണമായാലും അത് മിതമായ അളവിൽ മാത്രം കഴിക്കുന്നതാണ് ആരോഗ്യത്തിന് ഏറ്റവും ഉത്തമം. ചില ഭക്ഷണങ്ങൾ ബോധപൂർവ്വം പരിമിതപ്പെടുത്തി കൊണ്ടുപോകണം. അല്ലെങ്കിൽ അവ ആരോഗ്യത്തിന് ഭീഷണിയാകും. ഇതിനെക്കുറിച്ച് അറിയുന്നതിനായി ഡോക്ടർ പറയുന്നത് കേട്ട് നോക്കൂ.