ഭക്ഷണത്തിനായി ക്ഷമയോടെ കാത്തിരുന്ന് ഇന്ദ്രജിത്ത്; നള പാചകവുമായ് ലാലേട്ടനും.!!

മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമായ നടനാണ് മോഹൻലാൽ. താരത്തിന്റെ ഓരോ സിനിമയും ആരാധകരെ സംബന്ധിച്ചിടത്തോളം അത്രയേറെ ആവേശം തന്നെയാണ്. സോഷ്യൽ മീഡിയയിൽ വളരെയേറെ സാമീപ്യം പുലർത്തുന്ന താരത്തിന്റെ ഓരോ വിശേഷവും ഇരു കൈകളും നീട്ടിയാണ് ആരാധകർ സ്വീകരിക്കാറ്. ലാലേട്ടനെ അറിയുന്ന ഏവർക്കും പരിചിതമായ കാര്യമാണ് അഭിനയത്തോട് എന്ന പോലെ പാചകത്തോടുമുള്ള പ്രിയം.

അത്തരത്തിൽ പാചകവുമായി വീണ്ടും എത്തുന്ന പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്. റാം എന്ന സിനിമയുടെ ഷൂട്ടിംഗ് ലണ്ടനിൽ വെച്ച് നടക്കുമ്പോൾ ആയിരുന്നു ലാലേട്ടൻ വീണ്ടും പാചകത്തിൽ ഏർപ്പെടുന്നത്. റാം എന്ന സിനിമയിലെ സഹതാരങ്ങളായ ഇന്ദ്രജിത്തിന് വേണ്ടിയാണ് ഇത്തവണ പാചകം ചെയ്യുന്നത്. ലാലേട്ടന്റെ പാചക ദൃശ്യങ്ങളെല്ലാം പുറത്തുവന്നതോടെ ആരാധകർ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആക്കി മാറ്റുകയായിരുന്നു.

സ്റ്റാർ ഷെഫ് ഇൻ ആക്ഷൻ എന്നുപറഞ്ഞ് ഇന്ദ്രജിത്താണ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ കൂടി പോസ്റ്റ് ചെയ്യുന്നത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മോഹൻലാൽ ചിത്രമായ റാം. ജിത്തു ജോസഫ് മോഹൻലാലും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടി ആയതുകൊണ്ട് തന്നെ വലിയ പ്രതീക്ഷ തന്നെയാണ് മലയാളി പ്രേക്ഷകർക്ക് ഉള്ളത്. ചിത്രത്തിൽ മോഹൻലാൽ ഒരു റോ ഏജന്റ് ആയാണ് എത്തുന്നത് എന്നാണ് അറിയപ്പെടുന്ന റിപ്പോർട്ടുകൾ.

ലോകത്ത് ആഗമനം ആറ് സ്ഥലങ്ങളായി നടന്ന ആറ് കൊലപാതക അന്വേഷണമാണ് ഈ കഥയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. എന്ന ചിത്രത്തിലെ വിശേഷങ്ങൾ തന്നെയാണ് ഇപ്പോൾ ഏറെ നിറഞ്ഞുകവിയുന്നത്. നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ ആരാധകർ നൽകുന്നത്. അതോടൊപ്പം തന്നെ മലയാളി പ്രേക്ഷകർ ഏറെ സന്തോഷത്തോടെ റാം എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ്.

 

View this post on Instagram

 

A post shared by Indrajith Sukumaran (@indrajith_s)

Leave a Reply

Your email address will not be published. Required fields are marked *