രാവിലെ വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒരു ദോശയുടെ റെസിപ്പി പരിചയപ്പെടാം ഇതിനായി അരിമാവ് അരച്ചുവെക്കേണ്ടതിന്റെയോ ആവശ്യകതയില്ല. എങ്ങനെയാണ് ഈ ദോശ തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു കപ്പ് അവൽ എടുത്ത് വെള്ളത്തിൽ കുതിർത്ത് വയ്ക്കുക. അതിനുശേഷം കുതിർന്നു വന്നാൽ അതിൽ നിന്നും വെള്ളമെല്ലാം കളഞ്ഞ് ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക ശേഷം അതിലേക്ക് രണ്ടോ മൂന്നോ ടീസ്പൂൺ പുളിയില്ലാത്ത തൈര് ചേർത്ത് കൊടുക്കുക. അതോടൊപ്പം ഒരു കപ്പ് വെള്ളം ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
അതിനുശേഷം 15 മിനിറ്റ് അടച്ചു മാറ്റി വയ്ക്കുക. ഇതേസമയം മറ്റൊരു പാത്രത്തിൽ ഒരു കപ്പ്റവ എടുത്തുവയ്ക്കുക. വറുത്തതോ വറക്കാത്തതുമായ റവ ഉപയോഗിക്കാവുന്നതാണ്. ശേഷം അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കുതിർക്കാനായി മാറ്റിവയ്ക്കുക. അതിനുശേഷം നന്നായി കുതിർന്നു വന്നാൽ ഒരു മിക്സിയുടെ ജാറിലേക്ക് രണ്ടും ഇട്ടുകൊടുക്കുക. ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ലതുപോലെ അരച്ചെടുക്കുക. ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. അതോടൊപ്പം തന്നെ അര ടീസ്പൂൺ ബേക്കിംഗ് പൗഡർ ചേർത്ത് കൊടുക്കുക. ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക.
അതിനുശേഷം ഒരു ചൂടാക്കി അതിലേക്ക് ആവശ്യത്തിന് മാവ് ഒഴിച്ചുകൊടുത്ത് ഉണ്ടാക്കിയെടുക്കാവുന്നതാണ്. ഈ ദോശയുടെ കൂടെ കഴിക്കാനുമായ ഒരു ചട്നി തയ്യാറാക്കാം അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം കാൽ ടീസ്പൂൺ ഉലുവ, ഒരു ടീസ്പൂൺ ഉഴുന്ന്, ഒരു ടീസ്പൂൺ പരിപ്പ് ചേർത്ത് നന്നായി വറക്കുക. അതിനുശേഷം ഒരു ടീസ്പൂൺ മല്ലി, അര ടീസ്പൂൺ ചെറിയ ജീരകം ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത്, ആറു വറ്റൽ മുളക് മൂന്നു വലിയ വെളുത്തുള്ളി ചേർക്കുക.
ഇവയെല്ലാം നല്ലതുപോലെ വഴന്നു വന്നതിനുശേഷം ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക അതോടൊപ്പം ആവശ്യത്തിന് ഉപ്പും ചമ്മന്തിക്ക് ആവശ്യമായ പുളിയും ചേർത്തു കൊടുക്കുക. ശേഷം തക്കാളി നന്നായി വെന്തു വന്നു കഴിയുമ്പോൾ ആവശ്യമായ മുളകുപൊടി ചേർത്ത് കൊടുത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. മിക്സിയുടെ ജാറിൽ ഇട്ട് അരച്ചെടുക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടായി വരുമ്പോൾ അര ടീസ്പൂൺ കടുക് അര ടീസ്പൂൺ പരിപ്പ് രണ്ട് വറ്റൽ മുളക് ആവശ്യത്തിന് കറിവേപ്പില നന്നായി വറുത്ത് തയ്യാറാക്കി വെച്ച ചമ്മന്തിയിലേക്ക് ഒഴിച്ചുകൊടുത്ത് ഇളക്കി യോജിപ്പിക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.