Making Of Homemade Coconut Oil: ഇനി ആരും തന്നെ കടയിൽ പോയി വെളിച്ചെണ്ണ വാങ്ങേണ്ടതില്ല വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കി എടുക്കാം. എങ്ങനെയാണ് വെളിച്ചെണ്ണ തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം അതിനായി നമുക്ക് നാല് തേങ്ങ ആവശ്യമാണ്. നാലു നല്ലതുപോലെ ചിരകി ഒരു പാത്രത്തിലേക്ക് എടുത്തു വയ്ക്കുക.
ശേഷം അത് കൈകൊണ്ട് നന്നായി തിരുമ്മിയെടുക്കുക. അതിൽ നിന്നും ഒന്നാം പാല് മാത്രം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. പിഴിഞ്ഞെടുത്ത തേങ്ങ ആവശ്യമെങ്കിൽ മിക്സിയുടെ ജാറിലേക്ക് ഇട്ട് കുറച്ചു വെള്ളവും ചേർത്ത് അയച്ചെടുത്തതിനു ശേഷം തേങ്ങാപ്പാൽ എടുക്കാവുന്നതാണ്. അതിനുശേഷം ഒരു പാൻ ചൂടാക്കി തേങ്ങാപ്പാൽ അതിലേക്ക് ഒഴിക്കുക. ശേഷം നല്ലതുപോലെ തിളപ്പിച്ചെടുക്കുക. നന്നായി തിളച്ചു വരുമ്പോൾ തേങ്ങാപ്പാൽ നിറം മാറിവരുന്നത് കാണാം.
ഇടയ്ക്കിടെ ഒരു തവി ഉപയോഗിച്ച് ഇളക്കി കൊടുത്തു കൊണ്ടേയിരിക്കുക. ശേഷം വെളിച്ചെണ്ണയും തേങ്ങാപ്പാലിന്റെ പീരയും രണ്ടും വേർതിരിഞ്ഞ് വരുന്ന അവസ്ഥയിലാകുമ്പോൾ തീ ഓഫ് ചെയ്യുക. ശേഷം പാൻ ഇറക്കിവെച്ച് ഒരു തുണിയെടുത്ത് അതിലേക്ക് തേങ്ങയും ഒന്ന് വെളിച്ചെണ്ണയും എല്ലാം തന്നെ ഒഴിക്കുക. ശേഷം നന്നായി പിഴിഞ്ഞ് ഒരു കുപ്പിയിലാക്കി സൂക്ഷിക്കുക.
വളരെ എളുപ്പത്തിൽ തന്നെ കടകളിൽ നിന്നും വാങ്ങുന്ന വെളിച്ചെണ്ണ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം. കടകളിൽ നിന്നുള്ള വെളിച്ചെണ്ണയിൽ ചിലപ്പോൾ മായം ഉണ്ടായേക്കാം. ഇതുപോലെ വീട്ടിൽ തന്നെ തയ്യാറാക്കുകയാണെങ്കിൽ ധൈര്യമായി തന്നെ ഉപയോഗിക്കാം. എല്ലാവരും ഇന്നു തന്നെ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.