അച്ചാറുകളിൽ ഒരുവൻ വെറൈറ്റി ഇതാ. സവാള കൊണ്ട് ഇതുപോലെ ഒരു അച്ചാർ നിങ്ങൾ ചിന്തിച്ചു കാണില്ല. | Tasty Onion Pickle

പലതരത്തിലുള്ള അച്ചാറുകൾ നാം കണ്ടിട്ടും ഉണ്ടാകും കഴിച്ചിട്ടും ഉണ്ടാകും. സവാള കൊണ്ട് വളരെ വ്യത്യസ്തമായ ഒരു അച്ചാർ തയ്യാറാക്കാം. സവാള അച്ചാർ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു ചൂടാക്കി അതിലേക്ക് അര ടീസ്പൂൺ ഉലുവ ചേർത്ത് വറക്കുക. അതിനുശേഷം പൊടിച്ചെടുത്ത് മാറ്റിവെക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് നല്ലെണ്ണ ഒഴിച്ച് കൊടുക്കുക.

എണ്ണ ചൂടാകുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. അതിനുശേഷം ഒരു വലിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്ത് നന്നായി മൂപ്പിച്ച് എടുക്കുക. അതിനുശേഷം തീ കുറച്ചുവെച്ച് ഒരു ടീസ്പൂൺ മഞ്ഞപ്പൊടി ഇട്ട് നന്നായി മൂപ്പിച്ച് എടുക്കുക. ശേഷം ഒരു ടീസ്പൂൺ കുരുമുളകുപൊടിയും എരുവിന് ആവശ്യമായ മുളകുപൊടിയും ചേർത്ത് പണിയുടെ പച്ചമണം മാറുന്നത് വരെ ഇളക്കി യോജിപ്പിക്കുക. അതിനുശേഷം അച്ചാറിന് ആവശ്യമായ മൂന്ന് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക.

അതിനുശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. വിശേഷം സവാള മസാലയിൽ നല്ലതുപോലെ വഴന്നു വരുന്നത് വരെ ഇളക്കി കൊടുത്തുകൊണ്ടിരിക്കുക. സവാള പകുതി വഴന്നു വരുമ്പോൾ അതിലേക്ക് പൊടിച്ചു വച്ചിരിക്കുന്ന ഉലുവപ്പൊടിയും ചേർത്ത് കൊടുക്കുക. ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അടുത്തതായി അച്ചാറിലേക്ക് 5 ടീസ്പൂൺ വിനാഗിരി ഒഴിച്ച് കൊടുക്കുക.

ശേഷം വീണ്ടും നല്ലതുപോലെ തിളപ്പിക്കുക. അച്ചാറ് നല്ലതുപോലെ തിളച്ചു വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ കായപ്പൊടി ചേർത്ത് കൊടുക്കുക. ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ച് അച്ചാർ ഡ്രൈ ആക്കി എടുക്കാവുന്നതാണ്. അച്ചാർ പാകമാകുമ്പോൾ ഇറക്കി വയ്ക്കുക. ചൂടാറിയതിനു ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *