ഗോതമ്പ് പുട്ട് ഉണ്ടാക്കാൻ ഇനി വെള്ളം വേണ്ട. പുട്ട് സോഫ്റ്റ് ആവാൻ ചേർക്കുന്നത് എന്താണെന്നറിയാൻ വീഡിയോ കണ്ടു നോക്കുക. | Making Of Soft Putt

രാവിലെ ബ്രേക്ക് ഫാസ്റ്റ് എളുപ്പത്തിൽ ഒരു ഗോതമ്പ് പൊടി പുട്ട് തയ്യാറാക്കാം. പുട്ട് തയ്യാറാക്കാനുള്ള പൊടി നനയ്ക്കുന്നതിന് വെള്ളം ചേർക്കേണ്ട ആവശ്യമില്ല. വെള്ളം ചേർക്കാതെ എങ്ങനെയാണ് പുട്ട് സോഫ്റ്റ് ആയി ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി നമുക്ക് ആവശ്യമുള്ളത് ഒരു ഏത്തപ്പഴം ആണ്. അതിനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് മുക്കാൽ കപ്പ് ഗോതമ്പ് പൊടി ഇട്ടുകൊടുക്കുക. ശേഷം അതിലേക്ക് ആവശ്യമായ പകുതിയോളം ഏത്തപ്പഴം ചെറിയ കഷണങ്ങളാക്കി മുറിച്ച് അതിലേക്ക് ചേർക്കുക.

ശേഷം നല്ലതുപോലെ അടിച്ചെടുക്കുക. മാവ് പാകമായോ എന്ന് നോക്കാനായി കൈകൊണ്ട് ഉരുട്ടി നോക്കുക ഉരുളയായി വരുന്നുണ്ടെങ്കിൽ പൂട്ടിനുള്ള പൊടി പാകമായി എന്നർത്ഥം. പുട്ടിന് ആവശ്യമുള്ള അത്രയും മാവ് ഈ രീതിയിൽ തയ്യാറാക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് ഒന്നുകൂടി അടിച്ചെടുക്കുക. ഇതിലേക്ക് നിങ്ങളുടെ ഇഷ്ടമനുസരിച്ച് വേണമെങ്കിൽ തേങ്ങ ചിരകിയതും ചേർത്തു കൊടുക്കാവുന്നതാണ്. അതിനുശേഷം പുട്ട് ഉണ്ടാക്കുന്ന കുഴൽ എടുക്കുക. ശേഷം ആദ്യം കുറച്ച് തേങ്ങ ചിരകിയത് ഇട്ടുകൊടുക്കുക.

അതിനുമുകളിലായി ഗോതമ്പ് പൊടി ഇട്ടുകൊടുക്കുക ശേഷം അതിനുമുകളിൽ വീണ്ടും തേങ്ങ ചിരകിയത് ഇട്ടുകൊടുക്കുക അതിനുമുകളിലേക്ക് ഗോതമ്പ് പൊടി ഇട്ടു കൊടുക്കുക ഈ രീതിയിൽ പുട്ടിന്റെ കുഴൽ നിറച്ച് തയ്യാറാക്കുക. അതിനുശേഷം ഒരു പാത്രത്തിൽ കുറച്ച് വെള്ളം വെച്ച് തിളപ്പിക്കുക. ആവി വന്ന് തുടങ്ങുമ്പോൾ അതിനു മുകളിലേക്ക് പുട്ടിന്റെ കുഴൽ വച്ചുകൊടുത്ത അടയ്ക്കുക. ശേഷം ഒരു ഏഴ് എട്ട് മിനിറ്റ് വരെ നല്ലതുപോലെ വേവിച്ചെടുക്കുക.

പുട്ടിൽ നിന്ന് ആവി വന്ന് തുടങ്ങുമ്പോൾ അതിനുശേഷം ഒരു രണ്ടു മിനിറ്റ് കൂടി അതുപോലെ തന്നെ വേവിക്കാൻ വയ്ക്കുക. അതിനുശേഷം പുറത്തേക്ക് എടുത്ത് പകർത്തിരിക്കുക. ഗോതമ്പ് പുട്ട് ഈ രീതിയിൽ തയ്യാറാക്കുകയാണെങ്കിൽ പുട്ടിന്റെ കൂടെ കഴിക്കാൻ വേറെ കറികളുടെ ഒന്നും ആവശ്യമില്ല. ഇനി എല്ലാവരും ഈ രീതിയിൽ തയ്യാറാക്കുക. വളരെയധികം ഹെൽത്തി ആയതും വളരെയധികം രുചികരവുമായ പുട്ട് ഇന്നു തന്നെ തയ്യാറാക്കി നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *