എന്റമ്മൊ ചെറുപ്പത്തിലും ഇത്ര സുന്ദരിയോ…മലയാളികളുടെ ഈ പ്രിയ താരത്തെ മനസിലായവർ ആരെങ്കിലും ഉണ്ടോ??

സമൂഹ മാധ്യമങ്ങളിലെല്ലാം ഇപ്പോൾ ട്രെൻഡ് ആയ് മാറുകയാണ് ബാല്യകാല ചിത്രങ്ങൾ. മലയാളികളുടെ ഇഷ്ട അഭിനേതാക്കളുടെ ചിത്രങ്ങൾ പുറത്തിറങ്ങുമ്പോൾ തന്നെ പ്രേക്ഷകർ ഏറെ കൗതുകത്തോടെയാണ് അവ ഏറ്റെടുക്കാറുള്ളത്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നതാണ് ഈ കാണുന്ന കൊച്ചു മിടുക്കിയുടെ ബാല്യകാല ചിത്രങ്ങൾ. ചിത്രത്തിൽ നിന്ന് ആളാരെന്ന് പിടികിട്ടിയവർ വളരെ ചുരുക്കം പേരാണ്.

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമകളിൽ അഭിനയിച്ച് ആരാധകരുടെ ഹൃദയം കവർന്ന നായികയാണ് നടി ദിവ്യ ഉണ്ണി. ഈ താരത്തിന്റെ ചെറുപ്പകാല ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ നിന്ന് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. നീയെത്ര ധന്യ, പൂക്കാലം വരവായി തുടങ്ങിയ സിനിമകളിൽ ബാലതാരമായി എത്തിയെങ്കിലും സിനിമ മേഖലയിൽ നിന്ന് ഒരിടവേള എടുക്കുകയായിരുന്നു. പിന്നീട് വിനയൻ സംവിധാനം ചെയ്ത കല്യാണ സൗഗന്ധികം എന്ന സിനിമയിലൂടെ നായിക കഥാപാത്രം ചെയ്തുകൊണ്ട് മലയാളികൾക്ക് മുൻപിൽ എത്തുകയായിരുന്നു.

തുടർന്ന് വർണ്ണപ്പകിട്ട്, പ്രണയവർണ്ണങ്ങൾ, ഒരു മറവത്തൂർ കനവ്, തുടങ്ങി നിരവധി സിനിമകളിൽ അഭിനയിക്കുകയും മലയാളികളുടെ പ്രിയങ്കരിയായി മാറുകയും ചെയ്തു. മലയാളികൾക്കിടയിൽ മാത്രമല്ല തമിഴ് തെലുങ്ക് തുടങ്ങിയ ഭാഷകളിലും അഭിനയിച്ച് നിരവധി ആരാധകരെയും സ്വന്തമാക്കി.നടി ദിവ്യ ഉണ്ണി ജീവൻ നൽകിയ ഓരോ കഥാപാത്രങ്ങളും ഇന്നും മലയാളികൾ ഒത്തിരി സ്നേഹത്തോടെയാണ് ഓർമ്മിക്കുന്നത്. അത്രമാത്രമാണ് താരം തന്റെ അഭിനയത്തിലൂടെ ആരാധകരെ വിസ്മയിപ്പിച്ചിരിക്കുന്നത്.

നല്ലൊരു നടി എന്നതിനൊപ്പം തന്നെ നല്ലൊരു ക്ലാസിക്കൽ ഡാൻസർ കൂടിയാണ് ദിവ്യ ഉണ്ണി. ചെറുപ്പം തൊട്ട് ക്ലാസിക്കൽ ഡാൻസ് അഭ്യസിച്ച വ്യക്തി കൂടിയാണ് ദിവ്യ. ഇത്രയും കാലം കഠിനപ്രയത്നങ്ങളിലൂടെ താൻ ആർച്ചെടുത്ത ഈ നൃത്ത കല വരും തലമുറയ്ക്ക് പഠിപ്പിച്ചുകൊടുക്കുകയാണ് താരം. സിനിമാ മേഖലയിൽ നിന്ന് അകന്നു നിന്നെങ്കിലും ഇന്നും സമൂഹ മാധ്യമങ്ങളിലും നൃത്ത വേദികളിലും എല്ലാം തന്നെ വളരെ സജീവമാണ് ദിവ്യ ഉണ്ണി.

Leave a Reply

Your email address will not be published. Required fields are marked *