കേരളീയരുടെ എവർഗ്രീൻ റൊമാന്റിക് ഹീറോ ആയ കുഞ്ചാക്കോ ബോബന്റെ വിശേഷങ്ങൾ അറിയാൻ ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കാറുള്ളത്. അത്രമാത്രം സിനിമകളിലൂടെ മലയാളി മനസ്സിൽ ഇടം പിടിച താരമാണ് കുഞ്ചാക്കോ ബോബൻ. അന്നും ഇന്നും സിനിമ മേഖലയിൽ സജീവമായ ഈ നടൻന്റെ ഏതൊരു വാർത്തയും ചിത്രങ്ങളും ആരാധകർക്കിടയിൽ ഓളം സൃഷ്ടിക്കാറുണ്ട്.
സമൂഹ മാധ്യമങ്ങളിൽ വളരെയധികം സജീവമായ ഈ നടൻ അത്തരത്തിൽ പങ്കുവെക്കുന്ന പുതിയ വീഡിയോയും ചിത്രങ്ങളുമാണ് ശ്രദ്ധ ആകർഷിക്കുന്നത്. കുഞ്ചാക്കോ ബോബൻ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കളും ഒപ്പമുള്ള വളരെ മനോഹരമായ നിമിഷങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. എന്നാൽ ഇത്തവണ ചാക്കോച്ചൻ തന്റെ മകന്റെ ഒപ്പമുള്ള വളരെ മനോഹരമായ ദൃശ്യങ്ങളാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
അപ്പനെ പുന്നാരിച്ചും കൊഞ്ചിച്ചും നിൽക്കുന്ന ഇസ കുട്ടന്റെ വീഡിയോ നിമിഷങ്ങൾക്കുള്ളിൽ ആണ് ആരാധകർ സമൂഹ മാധ്യമങ്ങളിൽ വൈറലാക്കി മാറ്റിയത്. ഫോട്ടോഗ്രാഫറായ അർജുൻ കല്ലിങ്കൽ ആണ് അപ്പന്റെയും മകന്റെയും മനോഹരമായ ഈ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. മകന്റെ കുസൃതിക്കും കുറുമ്പിനും ഒപ്പം വളരെ സന്തോഷത്തോടെ തന്നെ കൂട്ടു നിൽക്കുകയാണ് ചാക്കോച്ചൻ. ഈ വീഡിയോ പുറത്തുവന്നതോടെ നിരവധി പേരാണ് കമന്റുകൾ നൽകി രംഗത്തെത്തുന്നത്.
ചാക്കോച്ചന്റെ ജീവിതത്തിലെ ഏറ്റവും അമൂല്യമായ നിമിഷങ്ങൾ ആണെന്നും, ചാക്കോച്ചന്റെയും മകന്റെയും ഈ വീഡിയോ വളരെ ക്യൂട്ട് ആയിട്ടുണ്ടെന്നും ആരാധകർ കമന്റ്കളിലൂടെ അറിയിക്കുന്നു. നിരവധി പേരാണ് ഈ ചിത്രങ്ങൾക്ക് ലൈക്കുകൾ നൽകിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ആയിരുന്നു ചാക്കോച്ചന്റെ പിറന്നാൾ ദിനം സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഒപ്പം വളരെ ഗംഭീരമായി ആഘോഷിച്ചത്. അതിന് പിന്നാലെയാണ് മകനൊപ്പമുള്ള ഈ മനോഹരമായ നിമിഷങ്ങളും പോസ്റ്റ് ചെയ്യുന്നത്. ഇനിയും ഈ നടന്റെ വിശേഷങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
View this post on Instagram