പ്രകൃതിയോട് ഇണങ്ങി ചേർന്ന് സാധിക!! ഒഴിവ് സമയം ആസ്വദിച്ച് താരം, ചിത്രങ്ങൾ വൈറലാക്കി ആരാധകരും.

ടെലിവിഷൻ പരമ്പരകളിലൂടെയും സിനിമകളിലൂടെയും മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് സാധിക വേണുഗോപാൽ. ഒരു അഭിനേത്രി എന്നതിനൊപ്പം തന്നെ മോഡലും അവതാരികയും കൂടിയാണ്. ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് എന്ന മലയാളം ചലച്ചിത്രത്തിലൂടെ ആണ് നടി സാധിക ആദ്യമായി മലയാളികൾക്കു മുമ്പിൽ എത്തുന്നത്. തുടർന്ന് ടെലിവിഷൻ പരമ്പരകളിലും ഏതാനും സിനിമകളിലും ഭാഗമാവാൻ താരത്തിന് സാധിച്ചു.

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത പട്ടുസാരി എന്ന പരമ്പരയിലൂടെ ആണ് സാധികയെ പ്രേക്ഷകർ കൂടുതൽ അടുത്തറിയാൻ തുടങ്ങിയത്. പിന്നീട് താരം മലയാളികളുടെ പ്രിയങ്കരിയും ഇഷ്ട നടിയുമായി മാറുകയായിരുന്നു. സിനിമകളിൽ മാത്രമല്ല നിരവധി ഷോർട് ഫിലിമുകളിലും താരം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കൂടാതെ നിരവധി പരസ്യങ്ങളിലൂടെയും താരം ആരാധകർക്ക് മുമ്പിൽ എത്താറുണ്ട്.

ബിബിൻ മാനാരിയെ ആണ് താരം വിവാഹം ചെയ്തിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. അതുകൊണ്ടുതന്നെ താരത്തിന്റെ എല്ലാ ചിത്രങ്ങളും വീഡിയോകളും നിമിഷങ്ങൾക്കുള്ളിൽ സമൂഹ മാധ്യമങ്ങളിൽ ഇടം പിടിക്കാറുണ്ട്. അത്തരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ താരം പോസ്റ്റ് ചെയ്ത ചിത്രങ്ങളും വീഡിയോകളും ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

‘നിങ്ങൾ കാണിച്ചു കൊടുക്കുന്നത് വരെ ആളുകൾക്ക് അറിയില്ല അവർക്ക് എന്താണ് വേണ്ടതെന്ന്’ എന്ന ക്യാപ്ഷനോട് കൂടിയിട്ടാണ് താരം ചിത്രങ്ങൾ പങ്കുവെക്കുന്നത്. മൂന്നാറിലെ അമ്പാടി എസ്റ്റേറ്റ് റിസോർട്ടിലാണ് താരം താമസിക്കുന്നത്. നടി സാധിക തന്റെ ഒഴിവ് സമയം ആഘോഷിക്കാൻ എത്തിയതാണ് മൂന്നാറിൽ. പ്രകൃതിയോട് ഒന്ന് ചേർന്ന് വളരെ സന്തോഷത്തിലാണ് നടി സാധിക ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങൾക്കും വീഡിയോകൾക്കും ലൈക്കുകളും കമന്റുകളും ആയി രംഗത്ത് എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *