എക്കാലത്തെയും മലയാളികളുടെ പ്രിയ നടന്മാരിൽ ഒരാളാണ് ജയസൂര്യ. തന്റെ അഭിനയ മികവുകൊണ്ടും പെരുമാറ്റം കൊണ്ടും മലയാളികളുടെ ഹൃദയം കീഴടക്കാൻ ജയസൂര്യയ്ക്ക് നിഷ്പ്രയാസം സാധിച്ചു. മിമിക്രി ആർട്ടിസ്റ്റ് ആയി മലയാളികൾക്ക് മുൻപിൽ വന്ന ഈ താരം ഇന്ന് മോളിവുഡിൽ തന്റേതായ സ്ഥാനം കണ്ടെത്തുകയും മലയാള സിനിമ മേഖലയിലെ ഏറ്റവും തിരക്കുള്ള നായകന്മാരിൽ ഒരാളായി മാറുകയും ചെയ്തു. ജയസൂര്യ തന്റെ അഭിനയത്തിലൂടെ നിരവധി ആരാധകരെയാണ് സ്വന്തമാക്കിയിരിക്കുന്നത്.
പ്രായഭേദമന്യേ ഏവരും ഒരുപോലെ സ്നേഹിക്കുന്ന ഒരു നടനാണ് ജയസൂര്യ എന്ന് പറയാം. അതുകൊണ്ടുതന്നെ ഈ നടന്റെ ഏതൊരു വിശേഷവും വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ എത്തിപ്പെടാറുണ്ട്. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നതാണ് ജയസൂര്യയുടെ പുതിയ വീഡിയോ. മൂകാംബിക ക്ഷേത്ര ദർശനത്തിനായി പോകുമ്പോൾ ജയസൂര്യയെ ഒരുപാട് സ്നേഹിക്കുന്ന വളരെ പ്രായം ചെന്ന ഒരു അച്ഛമ്മയെ കാണുകയും വളരെ സന്തോഷത്തോടും സ്നേഹത്തോടുകൂടി അച്ഛമ്മയോട് സംസാരിക്കുകയും വിശേഷങ്ങൾ ചോദിക്കുകയും ചെയുന്നുണ്ട്.
ഒപ്പം തന്നെ ഈ അച്ഛമ്മ പറയുന്നതെല്ലാം വളരെ വിനയത്തോടെ കേൾക്കുകയും ചെയ്യുന്നുണ്ട്. ആഗ്രഹിച്ചത് എല്ലാം സാധിച്ചാൽ പിന്നെ ദൈവത്തിന് എന്ത് വില എന്നാണ് താരത്തിനോട് ഈ ആരാധിക പറയുന്നത്. ജയസൂര്യയും അത് ശരിയാണ് എന്ന് പറയുകയും ചെയ്യുന്നുണ്ട്. അവസാനം കൈ പിടിക്കുകയും യാത്ര യാത്ര ചോദിച്ചു പോവുകയും ആണ് ഈ നടൻ. മലയാളം ഇൻഡസ്‌ട്രിയിലെ ഇത്രയും സൂപ്പർ സ്റ്റാറിന് എങ്ങനെ ഇത്ര വിനയാന്വിതനും ഡൗൺ ടു എർത്ത് ആയും കഴിയുന്നു എന്ന് ഇപ്പോഴും മനസ്സിലാക്കാൻ കഴിയുന്നില്ല.
എന്ന് പറഞ്ഞാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഈ അച്ഛമ്മയുടെ കുടുംബാഗങ്ങൾ പോസ്റ്റ് ചെയുന്നത്. ഒരു താര ജാടയും ഇല്ലാതെ വളരെ വിനയത്തോടെ കൂടി ഏവരോടും പെരുമാറുന്ന ഈ നടനെ മലയാളികൾ നെഞ്ചിലേറ്റുകയാണ്. താരത്തിന്റെ ഈ വീഡിയോ പുറത്തുവന്ന നിമിഷങ്ങൾക്കുള്ളിലാണ് ആരാധകർ സമൂഹമാധ്യമങ്ങളിൽ വൈറൽ ആക്കി മാറ്റിയത്. നിരവധി പേരാണ് താരത്തിന്റെ ഈ വീഡിയോക്ക് ലൈക്കുകളുമായി രംഗത്തെത്തുന്നത്.
View this post on Instagram