Jeera For Face Care : നമ്മുടെ എല്ലാവരുടെയും മുഖത്ത് പലതരത്തിലുള്ള പ്രശ്നങ്ങൾ ആണെന്ന് നേരിട്ട് കൊണ്ടിരിക്കുന്നത് കൂടുതലാളുകൾക്കും പ്രശ്നമായി വരുന്നത് മുഖക്കുരു ആയിരിക്കും.ചില ആളുകൾക്ക് മുഖക്കുരു പോയി ആ ഭാഗത്ത് ഉണ്ടാകുന്ന കറുത്ത പാടുകൾ ആയിരിക്കും.എന്നാൽ മറ്റു ചില ആളുകൾക്ക് മുഖക്കുരു പോയ ഭാഗത്ത് ഉണ്ടാകുന്ന കുഴികൾ ആയിരിക്കും.
മുഖത്തെ പ്രശ്നങ്ങൾ പലവിധത്തിലാണ് എല്ലാവർക്കും അനുഭവപ്പെടുന്നത്. അതിനെല്ലാം ആയിട്ടുള്ള ഈസിയായ ഒരു മാർഗമാണ് പറയാൻ പോകുന്നത് നമ്മുടെ മുഖത്ത് സ്പ്രേ ചെയ്തു കൊടുക്കാൻ പറ്റുന്ന അടിപൊളി ടോണർ. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാത്രം എടുക്കുക.
അതിലേക്ക് രണ്ട് ടീസ്പൂൺ ഗ്രീൻ ടീ ഇട്ടു കൊടുക്കുക. അതിലേക്ക് രണ്ട് ടീസ്പൂൺ ജീരകം ചേർത്തു കൊടുക്കുക ശേഷം ഒന്നര ഗ്ലാസ് വെള്ളം ഒഴിച്ച് ഒരു ഗ്ലാസ് ആകുന്നതുവരെ നന്നായി തിളപ്പിക്കുക. അതിനുശേഷം വെള്ളത്തിന്റെ നിറമെല്ലാം മാറിവരുന്ന പരുവം ആകുമ്പോൾ അതൊരു പാത്രത്തിലേക്ക് അരിച്ച് മാറ്റുക.
ഇത് ഏതെങ്കിലും ഒരു സ്പ്രേ കുപ്പിയിൽ ആക്കി വയ്ക്കുക. ഇത് നിങ്ങൾക്ക് നേരിട്ട് മുഖത്ത് സ്പ്രൈ ചെയ്തു കൊടുത്തതിനുശേഷം കൈകൊണ്ട് നന്നായി മസാജ് ചെയ്യുകയോ അല്ലെങ്കിൽ ഏതെങ്കിലും ഒരു തുണിയിൽ ആക്കിയതിനു ശേഷം മുഖത്ത് നല്ലതുപോലെ തേച്ചുപിടിപ്പിക്കുകയോ ചെയ്യാം. ഇത് നമ്മുടെ മുഖത്തേക്ക് നല്ലതുപോലെ ഇറങ്ങിച്ചെല്ലണം. ഇത് നിങ്ങൾക്ക് ദിവസത്തിൽ എത്ര പ്രാവശ്യം വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ് നല്ല റിസൾട്ട് തന്നെ കിട്ടുന്നതായിരിക്കും.