ഒരു കപ്പ് കടല മിക്സിയിൽ കറക്കിയെടുക്കൂ. എളുപ്പത്തിൽ ഇനി പ്ലേറ്റ് നിറയെ പലഹാരം റെഡി. എത്ര കഴിച്ചാലും മതിവരില്ല.

വൈകുന്നേരം ആയാലും ഏത് നേരമായാലും കഴിക്കാൻ വളരെയധികം രചിതരമായ ഒരു പലഹാരം തയ്യാറാക്കി എടുക്കാം ഇതിനായി ഒരു കപ്പ് കടല മാത്രം മതി. കടല ഉപയോഗിച്ചുകൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഈ പലഹാരം എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു കപ്പ് വെള്ളക്കടലയെടുത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ലതുപോലെ കുതിർക്കാൻ വയ്ക്കുക .

ശേഷം കുതിർന്നു വരുമ്പോൾ അത് മിക്സിയിലേക്കിട്ട് നല്ലതുപോലെ അരച്ചെടുക്കുക. അരയ്ക്കുമ്പോഴോ ഒട്ടും തന്നെ വെള്ളം ചേർക്കരുത് ശേഷം അതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അടുത്തതായി അതിലേക്ക് ഒരു കപ്പ് ചെറുതായി അരിഞ്ഞ സവാള ചേർത്ത് കൊടുക്കുക. അതോടൊപ്പം ഒരു പച്ചമുളക് ചെറുതായി അരിഞ്ഞത് , ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി അരച്ചത്,

ഒരു ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ പെരുംജീരകപ്പൊടിയും അര ടീസ്പൂൺ ഗരം മസാല എന്നിവ ചേർത്ത് കൊടുത്ത് ഇളക്കിയെടുക്കുക. ശേഷം അതിലേക്ക് രണ്ട് ടീസ്പൂൺ കടലമാവ് ചേർത്തു കൊടുക്കുക. ഇത് കുഴച്ചെടുക്കുമ്പോൾ വളരെയധികം എളുപ്പമായിരിക്കും അതിനുശേഷം ആവശ്യത്തിന് ഉപ്പും ആവശ്യത്തിന് കറിവേപ്പില ചെറുതായി അരിഞ്ഞതും ചേർത്ത് കൊടുക്കുക.

ശേഷം ഇവയെല്ലാം നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ ചൂടായി വരുമ്പോൾ തയ്യാറാക്കിവെച്ച മാവിൽ നിന്ന് ചെറിയ ഉരുളകളായി ഉരുട്ടിയെടുത്ത് ചൂടായി എണ്ണയിലേക്ക് ഇട്ട് ചെറിയ ഗോൾഡൻ ബ്രൗൺ നിറമായി മാറുന്നതുവരെ നന്നായി പൊരിച്ചെടുക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി രുചിയോടെ കഴിക്കാം.

Leave a Reply

Your email address will not be published. Required fields are marked *