വിശാഖിന്റെ വിവാഹത്തിന് അതിസുന്ദരിയായി കല്യാണി പ്രിയദർശൻ!! ചിത്രങ്ങൾ വൈറലാക്കി ആരാധകർ.

സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ഇടം പിടിക്കുന്നതാണ് വിശാഖ് സുബ്രഹ്മണ്യത്തിന്റെയും അദ്വൈതയുടെയും വിവാഹ ആഘോഷങ്ങൾ. ഒട്ടേറെ പ്രമുഖരും നിരവധി താരങ്ങളും പങ്കെടുത്തതായിരുന്നു ഇവരുടെ വിവാഹം. ഇപ്പോഴിതാ ഈ വിവാഹ ചടങ്ങുകളിൽ ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്നത് നടി കല്യാണി പ്രിയദർശന്റെ ചിത്രങ്ങളാണ്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയത് കൊണ്ട് തന്നെ താരത്തിന്റെ ഏതൊരു വാർത്തയും വിശേഷങ്ങളും ആരാധകർ വളരെ പെട്ടെന്ന് തന്നെ ഏറ്റെടുക്കാറുണ്ട്.

വിശാഖിന്റെയും അദ്വൈതയുടെയും വിവാഹത്തിന് കല്യാണി എത്തിയ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ ആകർഷിക്കുന്നത്. ഇളം പച്ച നിറത്തിലുള്ള സാരി അണിഞ്ഞ് വളരെ സുന്ദരിയായാണ് കല്യാണി വിവാഹ വേദിയിൽ എത്തുന്നത്. കല്യാണി എത്തിയതോടെ ഏവരുടെയും ശ്രദ്ധ ആകർഷിക്കുകയായിരുന്നു എന്ന് പറയാം. അത്രമാത്രം സുന്ദരിയായാണ് കല്യാണി കടന്നു വന്നത്.

വളരെ സിമ്പിൾ ആയി ഒരു താര താര ജാഡയും ഇല്ലാതെയാണ് കല്യാണി ഏവരോടും പെരുമാറുന്നത്. എന്നാൽ വിശാഖിന്റെ വിവാഹ ആഘോഷത്തിൽ പ്രണവ് എത്താത്തതിന്റെ നിരാശയിലാണ് ആരാധകർ ഒന്നടങ്കം. പ്രേക്ഷകർ ഏവരും കല്യാണിയും പ്രണവും എത്തുന്ന ഏതൊരു നിമിഷവും വളരെ സന്തോഷത്തോടെയാണ് ഏറ്റെടുക്കാറുള്ളത്. വിശാഖിന്റെയും അദ്വൈതയുടെയും വിവാഹ നിശ്ചയത്തിന് എത്തിയപ്പോഴും കല്യാണിക്കും പ്രണവിനും പ്രേക്ഷകശ്രദ്ധ ഒരുപാട് ലഭിച്ചിരുന്നു.

പക്ഷെ വിവാഹത്തിന് പ്രണവിന്റെ അസാന്നിധ്യം ആരാധകർ ശ്രദ്ധിക്കുകയായിരുന്നു. കല്യാണിയുടെ ഈ മനോഹരമായ ചിത്രങ്ങൾ പുറത്തുവന്നപ്പോൾ ആരാധകർ സെക്കൻഡുകൾക്കുള്ളിൽ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആക്കി മാറ്റിയത്. ഒപ്പം തന്നെ നിരവധി കമന്റുകളും ലൈക്കുകളും കല്യാണിയുടെ ചിത്രങ്ങൾക്ക് നൽകുകയും പുതുജീവിതത്തിലേക്ക് കടക്കുന്ന വിശാഖിനും അദ്വൈതക്കും വിവാഹ ആശംസകളും ആരാധകർ നേരുന്നു.

Leave a Reply

Your email address will not be published. Required fields are marked *