എല്ലാ വീടുകളിലും നമ്മൾ വളർത്താൻ ആഗ്രഹിക്കുന്ന ചെടിയാണ് കറിവേപ്പില എന്നാൽ വളർന്നു കിട്ടാൻ ഏറ്റവും പ്രയാസം ഉള്ളതാണ് കറിവേപ്പില കാരണം കറിവേപ്പില ഈശ്വരന്റെ അനുഗ്രഹമുള്ള ഒരു ചെടിയാണ് അതുകൊണ്ടുതന്നെ ഈശ്വരന്റെ അനുഗ്രഹമുള്ള വീടുകളിൽ മാത്രമേ ഈ ചെടി വളരുകയുള്ളൂ. മഹാലക്ഷ്മി ദേവിയുടെയും അന്നപൂർണേശ്വരി ദേവിയുടെയും അനുഗ്രഹമുള്ള വീടുകളിൽ കറിവേപ്പില നല്ലതുപോലെ വളർന്നു വരും. കറിവേപ്പില നടുന്നതുമായി ബന്ധപ്പെട്ടിട്ടുള്ള കാര്യങ്ങളാണ് പറയാൻ പോകുന്നത്. നമ്മളുടെ വീട് നിൽക്കുന്നതിന്റെ പടിഞ്ഞാറ് ഭാഗമാണ് കറിവേപ്പില വളർത്തുന്നതിനായി ഏറ്റവും അനുയോജ്യമായിട്ടുള്ള സ്ഥാനം. തെക്ക് പടിഞ്ഞാറോട്ടോ വടക്ക് പടിഞ്ഞാറോട്ടോ കേറേണ്ട ആവശ്യമില്ല.
മറ്റൊരു പ്രധാനപ്പെട്ട സ്ഥാനം എന്ന് പറയുന്നത് വീടിന്റെ തെക്ക് ഭാഗം എവിടെ വേണമെങ്കിലും കറിവേപ്പില വളർത്താം. ഏറ്റവും ഐശ്വര്യമുള്ള സ്ഥാനമാണ് ഈ രണ്ടു സ്ഥാനങ്ങൾ. എന്നാൽ മൂന്ന് പ്രധാനപ്പെട്ട സ്ഥാനങ്ങളിൽ കറിവേപ്പില വളർത്താൻ പാടുള്ളതല്ല അതിൽ ആദ്യത്തെ സ്ഥാനം വടക്ക് കിഴക്കേ മൂല.
അവിടെ കറിവേപ്പില വളരുന്നത് വളരെയധികം സന്തോഷമാണ് വീട്ടിൽ വളരെയധികം ദുഃഖങ്ങളും ദുരിതങ്ങളും വന്നുചേരുന്നതായിരിക്കും. അതുപോലെ വീടിന്റെ വാതിലിന് നേരെ മുന്നിലായി ഈ ചെടി വളർത്താൻ പാടുള്ളതല്ല. അതുപോലെ ഒരു കാരണവശാലും കിണറിനോട് ചേർന്ന് കറിവേപ്പില വളർത്താൻ പാടുള്ളതല്ല.
അത് ആ വീട്ടിലെ ഗൃഹനാഥന്റെ ആയുസ്സിന് വരെ ദോഷം ചെയ്യുന്നതാണ്. അതുപോലെ കറിവേപ്പില വീട്ടിൽ വളർത്തുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം അതിൽ ആദ്യത്തെ കാര്യം കറിവേപ്പില നടുന്ന സമയത്ത് പുറത്തുനിന്നു വരുന്ന ആരെയെങ്കിലും കൊണ്ട് നടുന്നതായിരിക്കും നല്ലത്. ഇത് തലമുറകളായി കൈമാറി വരുന്ന ഒരു വിശ്വാസം കൂടിയാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.
2 thoughts on “നിങ്ങൾ വീടിന്റെ ഈ ഭാഗത്ത് കറിവേപ്പില വളർത്തുന്നുണ്ടെങ്കിൽ അത് മരണ ദുഃഖം ആയിരിക്കും തരുന്നത്.”