Making Of Tasty Raw Banana Curry : കായ കഴിക്കാൻ മടി കാണിക്കുന്ന കുട്ടികൾക്ക് സൂത്രത്തിലൂടെ കൊടുക്കാൻ പറ്റിയ അടിപൊളി റെസിപ്പി ആണ് ഇത്. ഒരു പ്രാവശ്യം കഴിച്ചാൽ വീണ്ടും വീണ്ടും ചോദിക്കും. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ഇതിനായി ആദ്യം തന്നെ നാല് കായ എടുക്കുക ശേഷം ചെറിയ കഷണങ്ങളാക്കി അരിഞ്ഞ് കഴുകിയെടുക്കുക .
അതൊരു പാത്രത്തിലേക്ക് ഇട്ട് അതിലേക്ക് ആവശ്യത്തിന് ഉപ്പും കുറച്ച് വെള്ളം അതുപോലെ മഞ്ഞൾപൊടി എന്നിവ ചേർത്ത് നല്ലതുപോലെ വേവിക്കാൻ വയ്ക്കുക. നന്നായി വെന്തു വന്നതിനുശേഷം മാറ്റിവയ്ക്കുക അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക് കുറച്ച് കറിവേപ്പിലയും ചേർത്തു കൊടുക്കുക.
ശേഷം ഒരു കപ്പ് ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. വഴറ്റിയെടുക്കുന്ന സമയത്ത് രണ്ട് പച്ചമുളക് അതോടൊപ്പം വറ്റൽ മുളക് എരിവിന് ആവശ്യമായിട്ടുള്ളതും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. മുളക് മൂത്ത് വരുമ്പോൾ അതിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയത് ചേർത്തു കൊടുക്കുക.
അതോടൊപ്പം കുറച്ചു മഞ്ഞൾപൊടിയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. മഞ്ഞൾപൊടിയും തേങ്ങയും ചെറുതായി മൂത്തു വരുമ്പോൾ അതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന കായ ചേർത്ത് ഇളക്കി യോജിപ്പിക്കുക ശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. ഇത് രണ്ടുമിനിറ്റ് അടച്ചു വയ്ക്കുകയാണെങ്കിൽ നല്ലതുപോലെ പാകമാകുന്നത് ആയിരിക്കും. എല്ലാവരും ഇതുപോലെ ഇനി കായ തയ്യാറാക്കി നോക്കൂ.