നൈക്കയുടെ ഒപ്പം പുത്തൻ കാറിൽ കീർത്തി!! കൂളിംഗ് ഗ്ലാസ് വെച്ച് സ്റ്റൈലായി കാറെടുത്ത് താരം.

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് കീർത്തി സുരേഷ്. താരപുത്രി എന്നതിലുപരി സിനിമ മേഖലയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് കീർത്തി. ബാലതാരമായി മലയാളികൾക്ക് മുൻപിൽ എത്തിയെങ്കിലും പിന്നീട് സിനിമ മേഖലയിൽ നിന്നും താരം ഒരിടവേള എടുക്കുകയായിരുന്നു. തുടർന്ന് ഗീതാഞ്ജലി എന്ന സിനിമയിലൂടെ ആണ് നായികയായി ഗംഭീരമായ തിരിച്ചുവരവ് നടത്തിയത്. തുടർന്ന് റിംഗ് മാസ്റ്റർ എന്ന സിനിമയിലാണ് കീർത്തി അഭിനയിച്ചത്.

തന്റെ പരിശ്രമത്തിലൂടെയും കഠിനപ്രയത്നത്തിലൂടെയും തമ്മിൽ തെലുങ്ക് തുടങ്ങിയ ഭാഷകളിലേക്ക് നിഷ്പ്രയാസം ചുവടു മാറ്റുകയും പ്രേക്ഷകശ്രദ്ധ ആകർഷിക്കുകയും ചെയ്തു. തന്റെ അഭിനയത്തിലൂടെ നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയത്. സിനിമ മേഖലയിൽ വളരെ തിരക്കുള്ള നടി ആണ് കീർത്തി. ഒരുപാട് കാലങ്ങൾക്കുശേഷമാണ് വാശി എന്ന സിനിമയിലൂടെ മോളിവുഡിലേക്ക് തിരിച്ചെത്തുന്നത്. ധാരാളം ആരാധകർ ഉള്ളതുകൊണ്ട് തന്നെ താരത്തിന്റെ ഏതൊരു വാർത്തയും ആരാധകർക്കിടയിൽ ശ്രദ്ധ നേടാറുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ കീർത്തി തന്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വിജയദശ്മിയുടെ ആഘോഷവേളയിൽ താരം പുതിയ കാറുമായി ചുറ്റി സഞ്ചരിക്കുന്ന വീഡിയോയും ചിത്രങ്ങളുമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

കീർത്തി തന്റെ ഏറ്റവും പ്രിയപ്പെട്ട പെറ്റ് ആയ നൈക്കും ആയാണ് ചുറ്റിക്കറങ്ങാൻ പോകുന്നത്. കാറിന്റെ പൂജ നടത്തുന്നതും പൂജക്ക് ശേഷം നൈക്കയുടെ ഒപ്പം പുറത്തേക്ക് പോകുന്നു. ഒരു കൂളിംഗ് ഗ്ലാസ് വെച്ച് വളരെ സിമ്പിൾ ലുക്കിൽ സുന്ദരിയായാണ് കീർത്തി ചിത്രങ്ങളിൽ എത്തുന്നത്. താരത്തിന്റെ ഈ ചിത്രങ്ങൾക്ക് നിരവധി പേരാണ് ലൈക്കുകളും കമന്റുകളുമായി രംഗത്ത് എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *