നമുക്ക് ചുറ്റുമുള്ള പല സസ്യങ്ങളും ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ്. ആരോഗ്യത്തിന് ഈ കുഞ്ഞൻ ചെടി നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കുള്ള പരിഹാരം കൂടിയാണ് ഈ സസ്യം. നമുക്ക് ചുറ്റും കാണപ്പെടുന്ന തുമ്പയെ കുറിച്ചാണ് ഇവിടെ പറയുന്നത്. ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുവേണ്ടി തുമ്പ ഉപയോഗിക്കാവുന്നതാണ്. വയറിൻറെ ആരോഗ്യത്തിന് ഏറ്റവും മികച്ച ഒന്നു കൂടിയാണിത്.
വിരശല്യത്തെ ഇല്ലാതാക്കുന്നതിനും വയറുവേദന പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിനും തുമ്പ വളരെ അധികം സഹായിക്കുന്നു. കുട്ടികളിലെ വിര ശല്യം മാറുന്നതിന് ഒരുപിടി തുമ്പപ്പു പറിച്ചെടുത്ത് വെള്ളത്തുണിയിൽ കിഴി കെട്ടുക ഇത് പാലിലിട്ട് തിളപ്പിച്ച് ആ പാൽ കുടിക്കുന്നത് കുട്ടികളിലെ വിരശല്യം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. സൈനസൈറ്റിസിന് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച ഒന്നാണ് തുമ്പ.
തുമ്പപ്പൂവിട്ട് കാച്ചിയെ വെളിച്ചെണ്ണ നെറുകയിൽ തേക്കുന്നത് ഇത്തരം പ്രശ്നങ്ങൾക്കുള്ള നല്ലൊരു പരിഹാരമാണ്. തുമ്പയിലെ ചതച്ച നേരിടുത്ത് സൂര്യോദയത്തിനു മുൻപായി മൂക്കിൽ ഇറ്റിക്കുന്നത് സൈനസൈറ്റിസിനുള്ള നല്ലൊരു ഒറ്റമൂലിയാണ്. ഇത് കാരണം ഉണ്ടാകുന്ന തലവേദനയ്ക്കും ആശ്വാസമായി മാറുന്നു. ഇന്നത്തെ കാലത്ത് നിരവധി ആളുകൾ നേരിടുന്ന പ്രധാന പ്രശ്നമാണ് അമിതവണ്ണവും കുടവയറും. പ്രസവത്തിനുശേഷം സ്ത്രീകളിൽ വയർ ചാടുന്ന പ്രശ്നം ഒഴിവാക്കാനായി തുമ്പ ഉപയോഗിക്കാവുന്നതാണ്.
തുമ്പയിലെ തോരൻ വച്ച് കഴിക്കുന്നതിലൂടെ ഇത് വയറിനെയും കൊഴുപ്പിനെയും ഇല്ലാതാക്കുവാൻ സാധിക്കുന്നു. തുമ്പയില ഇട്ട് തിളപ്പിച്ച വെള്ളത്തിൽ പ്രസവശേഷം കുളിക്കുന്നത് ശരീരം പെട്ടെന്ന് സുഖപ്പെടാനും അണുബാധകൾ തടയാനും ഏറെ നല്ലതാണ്. ഗർഭപാത്രം ശുദ്ധീകരിക്കുന്നതിനും ഇത് വളരെയധികം മികച്ചതാണ്. തുമ്പപ്പൂവിന്റെ കൂടുതൽ ഗുണങ്ങളും ഉപയോഗ രീതികളും മനസ്സിലാക്കുന്നതിനായി വീഡിയോ കണ്ടു നോക്കൂ.