Kerala Style Ginger Curd : ഓണത്തിന് സദ്യ ഒരുക്കുമ്പോൾ വളരെ രുചികരമായിട്ടുള്ള ഇഞ്ചി പച്ചടിയും തയ്യാറാക്കാനും മറക്കരുത് വളരെ എളുപ്പത്തിൽ എങ്ങനെയാണ് ഇത് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ രണ്ട് കപ്പ് തൈര് എടുക്കുക. അധികം പുളിയില്ലാത്ത തൈര് എടുക്കുക.
ശേഷം അത് നല്ലതുപോലെ കട്ടകൾ ഇല്ലാതെ ഉടച്ച് എടുക്കേണ്ടതാണ്. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം കാൽ കപ്പ് ഇഞ്ചി ചെറുതായി അരിഞ്ഞത് ചേർത്ത് നല്ലതുപോലെ റോസ്റ്റ് ചെയ്യുക നന്നായി റോസ്റ്റ് ചെയ്ത് അത് മാറ്റി വയ്ക്കുക. അടുത്തതായി കുറച്ചു പച്ചമുളകും നല്ലതുപോലെ റോസ്റ്റ് ചെയ്തെടുക്കുക അര ടീസ്പൂൺ കടുകും കുറച്ചു വറ്റൽമുളകും കറിവേപ്പിലയും ചേർത്തു കൊടുക്കുക.
എല്ലാം നല്ലതുപോലെ മൂപ്പിച്ചെടുക്കുക. ഇതേസമയം തൈരിലേക്ക് ഇഞ്ചി മൂപ്പിച്ചത് ചേർത്തു കൊടുക്കുക. അതിനുശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് പുളി ഭാഗമാണോ എന്ന് പരിശോധിക്കുക. അത് കഴിഞ്ഞ് വറുത്തെടുത്ത കറിവേപ്പില വറ്റൽമുളക് കടുക് പച്ചമുളക് എന്നിവ തൈരിലേക്ക് ചേർത്ത് ഇളക്കി യോജിപ്പിക്കുക.
ആ നല്ലതുപോലെ ഇളക്കി യോജിപ്പിക്കേണ്ടതാണ്. എരുവിന് ആവശ്യമായ രീതിയിൽ എല്ലാവർക്കും പച്ചമുളക് ചേർക്കാം. ഇതുപോലെ ഇളക്കി യോജിപ്പിച്ചതിനുശേഷം വിളമ്പാവുന്നതാണ് ഇതുപോലെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന വിഭവങ്ങൾ കൊണ്ട് നിങ്ങളുടെ സത്യഗംഭീരം ആകട്ടെ. ഇഞ്ചി പച്ചടി സദ്യയിൽ തയ്യാറാക്കാൻ ആരും മറക്കരുത്. ഇതുപോലെ തയ്യാറാക്കി വെക്കു.