വീട്ടമ്മമാർക്ക് വളരെ കുറഞ്ഞ ചെലവിൽ നമ്മൾ പുറത്തുനിന്ന് വാങ്ങുന്ന പല സാധനങ്ങളും വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും പാത്രം കഴുകുന്നതിന് വേണ്ടി സുഗന്ധമുള്ള പലതരത്തിലുള്ള ഡിഷ് വാഷ് ലിക്വിഡുകൾ സോപ്പുകൾ നമ്മൾ വാങ്ങാറുണ്ടല്ലോ എന്നാൽ ഇനി അതൊന്നും തന്നെ പുറത്തുനിന്നും വാങ്ങേണ്ട അതിനുള്ള എളുപ്പത്തിൽ തന്നെ ലാഭിക്കാൻ സാധിക്കും നമ്മൾ ദാഹിക്കുമ്പോൾ നാരങ്ങ വെള്ളം കുടിക്കാറുണ്ടല്ലോ .
എന്നാൽ അതിന്റെ ബാക്കിയാകുന്ന നാരങ്ങ പലപ്പോഴും കളയുകയാണ് ചെയ്യാറുള്ളത് എന്നാൽ ഇനി അതിന്റെ ആവശ്യമില്ല നാരങ്ങ ഉപയോഗിച്ചുകൊണ്ട് ഡിഷ് വാഷ് ലിക്വിഡ് നമുക്ക് ഉണ്ടാക്കാം. അതിനായി നാരങ്ങ ആദ്യം ഒരു പാത്രത്തിലേക്ക് ഇടുക അതിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ച് നല്ലതുപോലെ വേവിച്ചെടുക്കുക. ശേഷം നാരങ്ങാ എല്ലാം എടുത്ത് മിക്സിയുടെ ജാറിൽ ഇട്ട് നന്നായി അരച്ചെടുക്കുക .
നാരങ്ങ മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക അതിന്റെ നീര് മാത്രം എടുക്കുക. ശേഷം അതിലേക്ക് മൂന്ന് ടീസ്പൂൺ ഉപ്പ് ചേർക്കുക അതുപോലെ തന്നെ കുറച്ചു വിനാഗിരിയും ഒഴിച്ച് കൊടുക്കുക. ശേഷം വീണ്ടും നന്നായി തിളപ്പിച്ച് എടുക്കുക. എങ്കിൽ മാത്രമേ കുറെ നാളത്തേക്ക് കേടുവരാതെ എടുത്തു വയ്ക്കേണ്ട സാധിക്കുകയുള്ളൂ.
മീഡിയം തീയിൽ വച്ച് വേണം തിളപ്പിച്ചെടുക്കേണ്ടത്. അഞ്ചു മിനിറ്റോളം നന്നായി തിളപ്പിക്കേണ്ടതാണ് ശേഷം ഓഫ് ചെയ്യുക. നല്ലതുപോലെ ചൂട് മാറിയതിനു ശേഷം ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കുക. ശേഷം ഒരു കുപ്പിയിലേക്ക് പകർത്തി ആവശ്യാനുസരണം ഉപയോഗിക്കാവുന്നതാണ്. Credit : Malayali corner