Easy Kitchen Cleaning Tips : അടുക്കളയിൽ ജോലിചെയ്യുന്ന എല്ലാവരും തന്നെ നേരിടുന്ന ഒരു പ്രശ്നമായിരിക്കും കിച്ചൻ സിങ്ക് ബ്ലോക്കായി പോകുന്നത്. എന്നാൽ ഇത്തരം പ്രശ്നങ്ങൾ നിസ്സാരമായ ഒരു കുപ്പി കൊണ്ട് ഇല്ലാതാക്കാൻ സാധിക്കും. ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഉപയോഗിക്കാത്ത ഏതെങ്കിലും ഒരു പ്ലാസ്റ്റിക് കുപ്പി എടുക്കുക.
ശേഷം ആ കുപ്പിയുടെ പകുതിയോളം വെള്ളം ചേർക്കുക. അതിലേക്ക് മൂന്നോ നാലോ ടീസ്പൂൺ വിനാഗിരി ചേർത്ത് കൊടുക്കുക. അതിനുശേഷം ഒരു ടീസ്പൂൺ സോഡാപ്പൊടി ചേർത്ത് കുപ്പി അടച്ചു നല്ലതുപോലെ കുലുക്കി കൊടുക്കുക. ശേഷം കൈകൊണ്ട് വായഭാഗം അടച്ചു പിടിക്കുക. അതിനുശേഷം നേരെ കിച്ചൻ വെള്ളം പോകുന്ന ഭാഗത്തേക്ക് പിടിച്ച് കുപ്പിയുടെ വായ്ഭാഗം തുറന്നു അതിലെ വെള്ളം ശക്തിയായി ഞെക്കി പുറത്തേക്ക് വിടുക.
കുപ്പിയിലെ മുഴുവൻ വെള്ളവും സിംഗിലേക്ക് ഒഴിച്ചതിനു ശേഷം എടുക്കുക. ഇപ്പോൾ നിങ്ങൾക്ക് കാണാം കിച്ചൻ സിങ്കിൽ ബ്ലോക്കായി നിൽക്കുന്ന വെള്ളം പതിയെ ഇല്ലാതായി പോകുന്നത്. എല്ലാ വെള്ളവും പോയി കഴിഞ്ഞതിനു ശേഷം ഒരു ടീസ്പൂൺ സോഡാപ്പൊടി എടുത്ത് കിച്ചൻ സിങ്കിന്റെ വെള്ളം പോകുന്ന വായ്ഭാഗത്ത് ഇട്ട് കൊടുക്കുക.
അതിനുശേഷം കുറച്ച് വെള്ളം കൂടി അതിലേക്ക് ഒഴിച്ച് കൊടുക്കുക. സിങ്കിനകത്തെ പൈപ്പിൽ ഉണ്ടാകാനുള്ള ബ്ലോക്കുകളെ ഇല്ലാതാക്കും. എല്ലാ വീട്ടമ്മമാരും ഇതുപോലെ സിങ്ക് ബ്ലോക്ക് ആയി പോകുന്ന സാഹചര്യങ്ങളിൽ കുപ്പി ഉപയോഗിച്ച് ഇതുപോലെ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.