നമ്മുടെ വീടുകളിൽ എല്ലാം തന്നെ ഗ്യാസ് അടുപ്പുകൾ ആയിരിക്കും ഉപയോഗിക്കുന്നത് പെട്ടെന്ന് പാചകന്റെ കാര്യങ്ങളെല്ലാം ചെയ്തു തീർക്കുന്നതിന് ഇത് നമ്മളെ വളരെയധികം സഹായിക്കുന്നുണ്ടാകും എന്നാൽ ഇന്ധന നഷ്ടം എന്നുള്ളത് വളരെ ശ്രദ്ധിക്കേണ്ട കാര്യമാണ് പലപ്പോഴും നമ്മുടെ അശ്രദ്ധ ഒന്നുകൊണ്ട് മാത്രം ഒരുപാട് ഇന്ധന നഷ്ടം ഉണ്ടാകാം വളരെ കൃത്യമായ രീതിയിൽ ഗ്യാസിന്റെ കാര്യങ്ങളെല്ലാം തന്നെ നോക്കേണ്ടത് വളരെ അത്യാവശ്യമാണ് മാത്രമല്ല ഗ്യാസിന്റെ ബർണറുകൾ ആഴ്ചയിൽ ഒരു പ്രാവശ്യം എങ്കിലും നമ്മൾ വൃത്തിയാക്കേണ്ടതാണ്.
അത് വൃത്തിയാക്കുന്നതിനു വേണ്ടി നമുക്ക് ഒരു പാത്ര വിനാഗിരിയും ചെറുനാരങ്ങയും സോപ്പുപൊടിയും ചേർത്ത് ലോഷൻ ഉപയോഗിച്ചുകൊണ്ട് ബർണറുകൾ എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കുന്നതാണ്. ഗ്യാസ് ബർണറുകൾ വൃത്തിയാക്കുമ്പോൾ തന്നെ നമുക്ക് ഒരു വിധത്തിലുള്ള ബ്ലോക്കുകൾ എല്ലാം തന്നെ നീക്കം ചെയ്യാൻ സാധിക്കുന്നതാണ്.
മറ്റൊരു കാര്യം എന്ന് പറയുന്നത് ഗ്യാസ് അടുപ്പുകളിൽ വയ്ക്കുന്ന പാത്രത്തിന്റെ അടിയിൽ കരി വരുന്നതിനുള്ള ഒരു കാരണം എന്ന് പറയുന്നത് ഗ്യാസ് വരുന്ന ഭാഗത്തെ പൈപ്പ് അടഞ്ഞ അതിൽ കരണ്ട് വന്നിരിക്കുന്നത് കൊണ്ടാണ്. അത് വൃത്തിയാക്കുന്നതിനായി ആദ്യം ഗ്യാസിന്റെ സ്റ്റാൻഡ് ബർണറുകൾ എല്ലാം തന്നെ എടുത്തു മാറ്റുക ശേഷം ഗ്യാസ് അടുപ്പ് തല കീഴായി വയ്ക്കുക .
അതിനുശേഷം ഗ്യാസ് വരുന്ന ഭാഗത്തെ ചെറിയ ഹോളിൽ ഒരു പിൻ ഉപയോഗിച്ചുകൊണ്ട് അതിലെ അഴുക്കുകൾ എല്ലാം തന്നെ നീക്കം ചെയ്യുക അതിനുശേഷം പിന്നെയും ഗ്യാസിന്റെ ഫ്ളൈമ് കൂടാതെ തന്നെ നിൽക്കുന്ന അവസ്ഥയാണെങ്കിൽ ആണെങ്കിൽ ഉടനെ സർവീസ് ആളുകളെ നിങ്ങൾക്ക് വിളിക്കാവുന്നതാണ് പക്ഷേ ഇതുപോലെയുള്ള കാര്യങ്ങൾ ചെയ്യുമ്പോഴേക്കും ഗ്യാസിന്റെ എല്ലാവിധത്തിലുള്ള പ്രശ്നങ്ങൾ നമുക്ക് എളുപ്പത്തിൽ മാറ്റിയെടുക്കാവുന്നതേയുള്ളൂ. അപ്പോൾ ഈ രണ്ടു കാര്യങ്ങൾ പ്രത്യേകം ചെയ്യേണ്ടതാണ്. Video credit : Resmees curryworld