എത്ര കാറിയ വെളിച്ചെണ്ണ ആയാലും ഒറ്റ മിനിറ്റ് കൊണ്ട് ശുദ്ധീകരിച്ചു എടുക്കാം. ഇതുപോലെ ഒരു ടിപ്പ് നിങ്ങൾ സ്വപ്നത്തിൽ പോലും വിചാരിച്ചു കാണില്ല.. | Useful Kitchen Tips

വീടുകളിൽ വെളിച്ചെണ്ണ പുറത്തുനിന്നും പാക്കറ്റിൽ വാങ്ങാതെ വെളിച്ചെണ്ണ ആട്ടി എടുക്കുന്നിടത്ത് നിന്ന് നേരിട്ട് വാങ്ങി ഉപയോഗിക്കുന്നവർ ഉണ്ടായിരിക്കും. എന്നാൽ ഒരുപാട് വെളിച്ചെണ്ണ വാങ്ങി വയ്ക്കുമ്പോൾ ചിലപ്പോൾ എല്ലാം അത് കയറിപ്പോകാനുള്ള സാധ്യതയുണ്ട്. പിന്നീട് വെളിച്ചെണ്ണ ഉപയോഗിക്കാൻ കഴിയാതെ ആയിപ്പോകുന്നു. എന്നാൽ ഇനി ആ പ്രശ്നമില്ല എത്ര വെളിച്ചെണ്ണ ആയാലും വളരെ പെട്ടെന്ന് തന്നെ ശുദ്ധീകരിച്ച് പഴയതുപോലെ ആക്കിയെടുക്കാം.

അതിന് ചെയ്യേണ്ടത് ഇത്രമാത്രം ഒരു തേങ്ങ മുഴുവനായി ചിരകിയത് മിക്സിയുടെ ജാറിലേക്ക് ഇട്ട് വെള്ളം ചേർക്കാതെ നല്ലതുപോലെ അരച്ചെടുക്കുക. അതിനുശേഷം അതിൽ നിന്നും തേങ്ങാപ്പാൽ പിഴിഞ്ഞു മാറ്റിവയ്ക്കുക. ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് കാറിപ്പോയ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. അതിനുശേഷം തേങ്ങാപ്പാല് ചേർത്തു കൊടുക്കുക.

അതിനുശേഷം വീണ്ടും തിളപ്പിച്ചെടുക്കുക. അതിനുശേഷം വെയിലത്ത് വെച്ച് നന്നായി ചൂട് കൊള്ളിക്കുക. അതിനുശേഷം സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. അടുത്തായി വെളിച്ചെണ്ണ ഒരിക്കലും കാറിപ്പോകാതിരിക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം ഒരു ടീസ്പൂൺ കുരുമുളകും ഒരു ടീസ്പൂൺ കല്ലുപ്പും കുറച്ച് കരയാമ്പൂ. ഇതിലേതെങ്കിലും ഒന്ന് വെളിച്ചെണ്ണയിൽ ഇട്ട് വയ്ക്കുക. കുരുമുളക് ചേർക്കുമ്പോൾ ചെറുതായി ചതച്ചു വേണം ചേർക്കാൻ.

അതുപോലെ തന്നെ ഒരു ലിറ്റർ വെളിച്ചെണ്ണയ്ക്ക് ഒന്നോ രണ്ടോ കരയാമ്പൂ മാത്രം ഇട്ടുകൊടുത്താൽ മതി. ഇനി വെളിച്ചെണ്ണ ഉപയോഗിക്കേണ്ട വീട്ടമ്മമാർ ഈ കാര്യങ്ങൾ എല്ലാം തന്നെ ശ്രദ്ധിച്ചു നോക്കുക. വെളിച്ചെണ്ണ കാറി പോയാലും ഈ രീതിയിൽ ചെയ്തുകഴിഞ്ഞാൽ ഇനി വെളിച്ചെണ്ണ എത്ര കാലം വേണമെങ്കിലും ഉപയോഗിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *