എല്ലാ വീട്ടമ്മമാർക്കും ഉപകാരപ്പെടുന്ന ഒരു കിച്ചൻ ടിപ്പ് ചെയ്തു നോക്കാം. മിക്സിയുടെ ജാർ വൃത്തിയാക്കുന്നതിന് പല വഴികൾ പരിചയപ്പെടാം. ആദ്യത്തേത് മിക്സിയുടെ ജാർ കുറെനാൾ ഉപയോഗിച്ചു കഴിയുമ്പോൾ അതിന്റെ പുതുമ നഷ്ടപ്പെട്ട് പോകുന്നു. എന്നാൽ എത്ര പഴയ മിക്സി ആയാലും പുതിയത് പോലെ തിളക്കമുള്ളതാക്കാൻ എന്തുചെയ്യണമെന്ന് നോക്കാം.
അതിനായി മിക്സിയുടെ ജാർ എടുത്ത് ഗ്യാസ് കത്തിച്ച് ചെറിയ ഫ്ലെയിമിൽ വച്ച് അതിനു മുകളിൽ മിക്സിയുടെ ഉൾവശം കിട്ടത്തക്ക രീതിയിൽ കമഴ്ത്തി വയ്ക്കുക. ഒരു രണ്ടുമിനിറ്റിന് ശേഷം എടുത്ത് അതിലേക്ക് പാത്രം കഴുകുന്ന ഏതെങ്കിലും ഒരു ഡിഷ് വാഷ് കുറച്ചു ഒഴിച്ചു കൊടുക്കുക. അതിലേക്ക് ഒരു ഗ്ലാസ് വെള്ളം കൂടെ ഒഴിച്ചു കൊടുക്കുക. അതിനുശേഷം നല്ലതുപോലെ അടിച്ചെടുക്കുക. ശേഷം കഴുകി എടുത്തു നോക്കുക ഇപ്പോൾ മിക്സിയുടെ ജാർ പുതിയത് പോലെ ഇരിക്കുന്നത് കാണാം.
അടുത്തതായി ഇതേ വെള്ളം ഉപയോഗിച്ചുകൊണ്ട് മിക്സിയുടെ ജാറിന്റെ മൂടിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്ക് വളരെ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാം. അതിനായി മൂടി വെള്ളത്തിൽ അല്പസമയം മുക്കി വെച്ചതിനുശേഷം ഒരു ബ്രഷ് ഉപയോഗിച്ച് ഉരച്ചു കളയുക. അതിനുശേഷം കഴുകി വൃത്തിയാക്കുകയാണെങ്കിൽ വളരെ വൃത്തിയോടെ പുതിയതാക്കി എടുക്കാം. വെള്ളം തന്നെ കിച്ചൻ സിങ്ക് വൃത്തിയാക്കി എടുക്കുന്നതിനും.
അടുക്കളയിൽ എണ്ണ തെറിച്ച് വൃത്തികേടായിരിക്കുന്ന ടൈലുകൾ വൃത്തിയാക്കി എടുക്കുന്നതിനും ഉപയോഗിക്കുക. അതിനായി സോപ്പ് വെള്ളവും ചേർന്ന മിശ്രിതം ഒരു സ്പ്രേ കുപ്പിയിൽ ആക്കി അഴുക്കുള്ള ഭാഗങ്ങളിൽ സ്പ്രേ ചെയ്തതിനുശേഷം ഒരു ബ്രഷ് ഉപയോഗിച്ച് ഉരച്ച് വൃത്തിയാക്കി എടുക്കുക. ഇന്നു തന്നെ എല്ലാ വീട്ടമ്മമാരും ഇതുപോലെയുള്ള ടിപ്പുകൾ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കണ്ടു നോക്കുക.