സാധാരണയായി എല്ലാ വീടുകളിലും ഗോതമ്പ് പൊടിച്ച സൂക്ഷിക്കുന്ന വീട്ടമ്മമാർ ഉണ്ടായിരിക്കും. എന്നാൽ ഇതുപോലെ പൊടിച്ചു വയ്ക്കുന്ന ഗോതമ്പ് പൊടി ഒരാഴ്ചയ്ക്കുശേഷം പൂത്തുപോകുന്നതിനും കേടായി പോകുന്നതിനും സാധ്യത കൂടുതലാണ്. അതുകൊണ്ട് കൂടുതൽ അളവിൽ ആരും ഇത്തരം പൊടികൾ തയ്യാറാക്കി വെക്കാറില്ല.
എന്നാൽ ഇനി ആ പൊടിച്ചു വയ്ക്കുന്ന ഗോതമ്പ് പൊടി ഒരു വർഷം വരെ കേടാവാതിരിക്കാൻ വീട്ടമ്മമാർക്ക് ഒരു പുതിയ കിടിലൻ ടിപ്പ് പരിചയപ്പെടാം. അതിനായി ചെയ്യേണ്ടത് എന്താണെന്ന് നോക്കാം. ഇതിനു വേണ്ടി ഫ്രിഡ്ജ് മാത്രം മതി. പൊടിച്ച് വയ്ക്കുന്ന ഗോതമ്പ് പൊടി ഒരു കവറിൽ ആക്കി നല്ലതുപോലെ മുറുക്കി കെട്ടുക.
ഒട്ടും തന്നെ വെള്ളം കടക്കാൻ ഇടവരരുത്. അതിനുശേഷം ഫ്രീസറിൽ വച്ച് സൂക്ഷിക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഗോതമ്പ് പൊടി എത്ര നാൾ വേണമെങ്കിലും കേടാവാതെ സൂക്ഷിച്ചുവെക്കാൻ സാധിക്കും. ഗോതമ്പ് പൊടി മാത്രമല്ല അരിപ്പൊടി, കാപ്പിപ്പൊടി എന്നിങ്ങനെ പൊടിയായിട്ടുള്ള ഏതു ഭക്ഷണപദാർത്ഥവും ഈ രീതിയിൽ സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. വീട്ടിൽ ഫ്രിഡ്ജ് ഉള്ള വീട്ടമ്മമാർക്ക് ഇനി ഇതുപോലെയുള്ള മാർഗ്ഗങ്ങൾ ചെയ്തു നോക്കാം.
ശേഷം ആവശ്യത്തിന് അനുസരിച്ച് എടുത്ത് ഉപയോഗിക്കാവുന്നതുമാണ്. പുറത്തേക്ക് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കുറച്ചു സമയം പുറത്ത് വെച്ച് പൊടിയുടെ തണവ് മാറിയതിനുശേഷം മാത്രം ഭക്ഷണം പാകം ചെയ്യുന്നതിനായി ഉപയോഗിക്കുക. ഇന്നു തന്നെ എല്ലാ വീട്ടമ്മമാരും ഈ ടിപ്പ് ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.